നല്ല സിനിമ പ്രേമികളുടെ പരിശ്രമത്തിനു ഫലം കാണുന്നു- മിക്ക തിയേറ്ററുകളിലും ആദ്യ ദിനങ്ങളെക്കാൾ രണ്ടിരട്ടി കളക്ഷൻ

0
266

രോഹിത് എന്ന ചെറുപ്പക്കാരന്റെ ശ്രമത്തിനു ഫലം കാണും വിധം അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തിയറ്ററുകളിൽ ആളെകൂട്ടുന്നു. ആദ്യ ദിനങ്ങലെ അപേക്ഷിച്ചു മികച്ച പ്രേക്ഷക തിരക്കാണ് സിനിമയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. പല തിയറ്ററുകളിലും പ്രദര്ശനങ്ങളുടെ എണ്ണം വർദ്ധിക്കുകയും കളക്ഷനിൽ ഗോദയോടൊപ്പം പിടിച്ചു നിൽക്കുന്നുമുണ്ട് Adventures ഓഫ് ഓമനക്കുട്ടൻ ഇപ്പോൾ. തിരുവനതപുരം ശ്രീ തീയറ്റർ ഉടമസ്ഥൻ വിശാഖ് സുബ്രഹ്മണ്യം ആണ് സിനിമയുടെ മികച്ച തിരിച്ചുവരവിനെ സമൂഹമാധ്യമങ്ങളിൽ കൂടി പ്രേക്ഷകരെ അറിയിച്ചത്.


നവാഗതനായ രോഹിത് വി എസ് സംവിധാനം ചെയ്ത അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ മലയാള സിനിമയിലെ സ്ഥിരം ചേരുവകളിൽ നിന്നും മാറിനിൽക്കുന്ന വ്യത്യസ്തമായ സിനിമ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആദ്യ ദിനങ്ങളിലെ നനഞ്ഞ പ്രകടനത്തിൽ നിന്നും സിനിമ വിജയത്തിലേക്ക് നയിക്കപ്പെടുമ്പോൾ ഈ സിനിമയുടെ വിജയത്തിലൂടെ മലയാള സിനിമ പ്രേക്ഷകരും മാറുകയാണ് എന്നാണ് തെളിവാകുന്നത്. വരും ദിവസങ്ങളിലും മികച്ച അഭിപ്രായത്തോട് സിനിമ നിറഞ്ഞ സദസ്സിൽ മുന്നേറും എന്നാണ് ഇപ്പോഴത്തെ തിരക്ക് സൂചിപ്പിക്കുന്നത്.ചിത്രം ഉള്ള സ്ഥലങ്ങളിൽ റിലീസ് ദിനങ്ങളെക്കാൾ കോലക്ഷനും ഹൗസ്‌ഫുൾ ഷോകളും ഉണ്ടങ്കിലും പല മെയിൻ സെന്ററുകളിലും ചിത്രമില്ലാത്തത് തിരിച്ചടി ആകുന്നുണ്ട് പ്രതേകിച്ചു കോട്ടയം പോലുള്ള സ്ഥലത്തു ഒരു ഷോ പോലുമില്ല . എന്നാൽ എറണാകുളത് നൈറ്റ് ഷോ ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്.ഗോൾഡ് സൂക്, സരിത എന്നിവിടങ്ങളിൽ ചിത്രത്തി നൈറ്റ് ഷോ ആണ് ലഭിച്ചത് അത് പോലെ ഞാറക്കലും ചിത്രത്തിന് ഷോകൾ ലഭിച്ചു. പല തിയേറ്ററുകളിലും ചിത്രം പുതുതായി എത്തിയിട്ടുണ്ട് , ഇവയിൽ മെയിൻ സെന്ററുകളും ഉൾപെടും . എറണാകുളം സരിതയിൽ ചിത്രത്തിന്റെ കളക്ഷൻ അനുദിനം ഉയരുകയാണ്, ഗോൾഡ് സൗകിലെ മിക്ക ഷോകളും ഹൗസ്‌ഫുൾ ആണ് . അത് പോലെ ഏരീസ് ട്രിവാൻഡ്രുതും ചിത്രത്തിന് നിരവധി ഹൗസ്‌ഫുൾ ഷോകൾ ലഭിക്കുന്നുണ്ട്.ആദ്യ ദിനങ്ങളെക്കാൾ കളക്ഷനിൽ രണ്ടു ഇരട്ടി വർധനവാണ് മിക്ക സ്‌ക്രീനുകളിലും ലഭിക്കുന്നത്