നരേന്ദ്ര മോദിയാകാൻ മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു !! വിവേക് ഒബറോയിക്ക് പരിക്ക്!!!

0
358

തിരഞ്ഞെടുപ്പ് അടക്കുമ്പോൾ പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാക്കളുടെ ബയോപിക് ചിത്രങ്ങളുടെ ലിസ്റ്റിൽ ഒരു എൻട്രി കൂടെ. ഇക്കുറി ഇന്ത്യയുടെ പി എം നരേന്ദ്ര മോദിയുടെ ജീവിതം തന്നെയാണ് സിനിമയായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അദ്ദേഹത്തിന്റെ വേഷത്തിൽ സ്‌ക്രീനിൽ എത്തുന്നത് നടൻ വിവേക് ഒബറോയി ആണ്. ഒമങ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സന്ദിപ് സിംഗ് ചിത്രം നിർമ്മിക്കുന്നു.

മുതിർന്ന നടൻ പർവേഷ് റാവൽ ആയിരുന്നു സിനിമയിൽ മോദിയുടെ വേഷത്തിൽ ആദ്യം അഭിനയിക്കാനിരുന്നത്. അദ്ദേഹത്തിന് പകരമാണ് ഇപ്പോൾ വിവേക് ഒബറോയ് എത്തുന്നത്. 2019 ലോക സഭ ഇലക്ഷന് മുൻപ് ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറക്കാരുടെ ശ്രമം.ചിത്രത്തിന്റെ ഷൂട്ടിനിടെ വിവേക് ഒബറോയിക്ക് പരിക്കേറ്റിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തർ കാശി ജില്ലയിലെ ഹർഷദ് വാലിയിൽ ഷൂട്ട് നടന്നപ്പോൾ ആണ് അപകടം ഉണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കുമ്പോൾ മരത്തിന്റെ വേര് കൊണ്ട് കാലു മുറിയുകയായിരുന്നു.

ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. വിവേക് ഒബറോയിക്ക് പ്രാഥമിക ശ്രുശ്രുഷകൾ നൽകിയ ശേഷം ഷൂട്ട് തുടർന്നു. കാലിൽ തുന്നികെട്ടലുകളുണ്ട്. പി എം നരേന്ദ്ര മോഡി എന്നാണ് ചിത്രത്തിന്റെ പേര്. മോഡിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവും പ്രമേയമാകുന്ന ചിത്രം