നമ്മളിതുവരെ കണ്ടിട്ടുള്ള രജനി സ്പെഷ്യലുകളുടെ ആഘോഷമാകും പേട്ട – വിജയ് സേതുപതിവിജയ് സേതുപതി തന്റെ 26 മത് ചിത്രത്തിന്റെ റീലിസിനു വേണ്ടി തയാറെടുക്കുകയാണ്. സുന്ദരപാണ്ട്യന് ശേഷം ഒരു നല്ല വില്ലൻ വേഷം അദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്. അതും ഒരു രജനികാന്ത് ചിത്രം. വിജയ് സേതുപതി മാത്രമല്ല നവാസുദീൻ സിദ്ദിഖി,തൃഷ, സിമ്രാൻ, ബോബി സിംഹ തുടങ്ങിയ ഒരു വലിയ താര നിര പേട്ടയിൽ അണി നിരക്കുന്നുണ്ട്. ജനുവരി പത്തിന് ചിത്രം തീയേറ്ററുകളിലെത്തും. നോർത്ത് ഇന്ത്യനായ ജിത്തു എന്ന കഥാപാത്രത്തെ ആണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. പേട്ടയെ പറ്റി വിജയ് സേതുപതി ഒരു അഭിമുഖത്തിൽ മനസ് തുറന്നതിങ്ങനെ

” കാർത്തിക്കിന്റെ എഴുത്തു എനിക്ക് വളരെ ഇഷ്ടമാണ്. പ്രേക്ഷകരെ കഥയോട് ചേർത്ത് നിർത്തുന്ന എന്തെങ്കിലും എലമെന്റുകൾ അദ്ദേഹത്തിന്റെ തിരക്കഥയിൽ ഉറപ്പായും ഉണ്ടാകും. പേട്ടയും വിഭിന്നമല്ല. കാർത്തിക് സുബ്ബരാജ് രജനി സാറിന്റെ വലിയ ഒരു ഫാനാണ്. ആ ഫാനിസത്തിന്റെ ആഘോഷമായിരിക്കും പേട്ട. രജനി സാറിന്റെ കോമെടി, ആറ്റിട്യൂട്, ക്യൂട്ട്നെസ്സ് ഇങ്ങനെയുള്ള ഘടകങ്ങൾ കൊണ്ട് നിറഞ്ഞതാണ് പേട്ട. ഫാൻസിനു ഒരു ട്രീറ്റ് തന്നെയാകുമത്

അദ്ദേഹത്തോടൊപ്പമുള്ള അഭിനയത്തെ അഭിനയത്തിലെ ക്ലാസ് എന്ന് വിളിക്കാൻ ആണ് എനിക്കിഷ്ടം. രജനി സാറിന്റെ ചിത്രത്തിൽ നെഗറ്റീവ് റോൾ ചെയ്യുമ്പോൾ നമ്മൾ വേഗം എല്ലാം പ്രോസസ്സ് ചെയ്യണം. അദ്ദേഹം ചെയ്യുന്നത് എന്താണെന്നു മനസിലാക്കുകയും അതിനൊത്തു റിയാക്റ്റ് ചെയ്യുകയും ചെയ്യണം. “

Comments are closed.