നടന്നപ്പോൾ എന്റെ തോളിനു ചരിവ് കുറഞ്ഞു പോയി എന്ന് പറഞ്ഞു പ്രിത്വി വീണ്ടും ഷൂട്ട്‌ ചെയ്യിച്ചു

0
11

മഹാനടൻ മോഹൻലാൽ മലയാള സിനിമയുടെ അഭിമാനമാണ്, ഓരോ ചിത്രങ്ങളിലൂടെ തന്റെ ഉള്ളിലെ പ്രതിഭാശേഷി വലിയ രീതിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം ലാലേട്ടൻ എപ്പോഴും നമ്മെ വിസ്മയിപ്പിച്ചിട്ടേ ഉള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാൾ എന്ന പേര് നേടിയ മോഹൻലാലിനെ പ്രശംസിച്ചു മറ്റു ഇന്ഡസ്ട്രികളിൽ നിന്നു പോലും പലരും സംസാരിച്ചിട്ടുണ്ട്. തോള് ചരിച്ചു ഈ നടൻ നടന്നു കയറിയത് നമ്മുടെ ഹൃദയങ്ങളിലേക്ക് തന്നെയാണ്


ഓരോ നടനും തന്റെ ഒരു ഐഡന്റിറ്റി ഉണ്ട്. ലാലേട്ടന്റെ ഐഡന്റിറ്റി തോള് ചരിച്ചുള്ള നടത്തമാണ്. അദ്ദേഹത്തിനെ മിമിക്രിക്കാർ അനുകരിക്കുമ്പോൾ പോലും ഈ തോള് ചരിച്ചുള്ള ആണ് അവർ പ്രാധാന്യം നൽകുന്നത്. അടുത്തിടെ ഇട്ടിമാണി എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ചു അദ്ദേഹം വന്ന ഒരു പ്രോഗ്രാമിൽ ഈ തോള് ചരിച്ചുള്ള നടത്തത്തെ കുറിച്ച് ചോദ്യം വന്നിരുന്നു. ലാലേട്ടൻ നൽകിയ മറുപടി ഇങ്ങനെ


“ആ നടത്തം മാറ്റാനൊന്നും ഞാൻ ശ്രമിച്ചിട്ടില്ല, മറ്റുള്ളവർ പറയുമ്പോൾ ആണ് നമ്മളത് ശ്രദ്ധിക്കുന്നത് പോലും. എന്റെ അപ്പൂപ്പനും അമ്മയ്ക്കും ഒക്കെ ഇങ്ങനെ ഒരു തോള് ചരിവ് ഉണ്ട്. അത് ഹെറിഡിറ്ററി ആയി ഉള്ള ഒന്നാണ്. അത് മാറ്റേണ്ട കാര്യമൊന്നുമില്ല. ലൂസിഫർ എന്ന സിനിമയിൽ ഞാൻ നടന്നു പോകുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. അത് ഷൂട്ട്‌ ചെയ്ത ശേഷം പ്രിത്വി എന്നോട് വന്നു പറഞ്ഞു. ” ചേട്ടാ അത് ഒരിക്കൽ കൂടെ എടുക്കണം ” ഞാൻ കാര്യമെന്താ എന്ന് ചോദിച്ചപ്പോൾ ഞാൻ നേരെ ആണ് നടന്നത്, തോള് ഒന്ന് ചരിയണമായിരുന്നു. അത് കൊണ്ട് റീ ഷൂട്ട്‌ ചെയ്യണമെന്ന് ആണ് പ്രിത്വി പറഞ്ഞത് ”