ദേശിയ അവാർഡ് കിട്ടിയപ്പോൾ ലാലേട്ടൻ വിളിച്ചു അഭിനന്ദിച്ചത് ഏറ്റവും സന്തോഷകരമായ നിമിഷംഒരു ജൂനിയർ ആര്ടിസ്റ് ആയി എത്തി നായകനായും നിർമ്മാതാവായും എല്ലാം സിനിമ ലോകത്ത് സജീവമായ ഒരാളാണ് ജോജു ജോർജ്. കഷ്ടപ്പാടുകളുടെ കാലത്തു നിന്നും ജീവിതത്തിലേക്കു പതിയ കൈപിടിച്ചു കയറുന്ന ജോജുവിനെ പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്. സിനിമ എന്ന സ്വപ്നത്തെ ജീവ ശ്വാസമാക്കി മുന്നോട്ട് നീങ്ങിയ ഈ മനുഷ്യൻ തന്റെ ലക്ഷ്യത്തിലെത്താൻ എടുത്തത് 20 വര്ഷത്തിലധികമാണ്.ഇപ്പോൾ ജോജു തന്റെ സ്വപ്നങ്ങളെ എത്തിപിടിച്ചിരിക്കുകയാണ്. ദേശീയ അവാർഡ് ജോജുവിനെ തേടി എത്തിയിരിക്കുകയാണ്.

എന്നാൽ തനിക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ അടുപ്പമുള്ള പലരും വിളിച്ചു അഭിനന്ദനം അറിയിക്കാൻ പോലും ശ്രമിച്ചില്ലെന്നു ജോജു പറയുന്നു. അവർക്ക് തനിക്ക് അവാർഡ് കിട്ടിയത് ഇഷ്ടപ്പെട്ടു കാണില്ല, അല്ലെങ്കിൽ തനിക്ക് അതിനുള്ള യോഗ്യത ഇല്ല എന്ന് അവർ കരുതിക്കാണും എന്ന് ജോജു പറയുന്നു. ” അവരിൽ നിന്നൊക്കെ അഭിനന്ദനങ്ങൾ കിട്ടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത്തരമൊരു പ്രവണത സിനിമയിൽ ഉണ്ടാകരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ” ജോജു പറയുന്നതിങ്ങനെ

ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ മോഹന്‍ലാല്‍ വിളിച്ചത് മറക്കാൻ ആകാത്ത അനുഭവമാണ് എന്ന് ജോജു പറയുന്നു. “ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ബംഗളൂരുവിലായിരുന്നു. കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും..അവാര്‍ഡിന് ശേഷം ചാനലുകള്‍ക്ക് ഷൂട്ട് ചെയ്യാന്‍ ഹോട്ടല്‍ ജീവനക്കാര്‍ അനുമതി നിഷേധിച്ചു. ഒന്നും ഷൂട്ട് ചെയ്യേണ്ട എന്ന് കരുതി ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് ഫോണില്‍ ലാലേട്ടന്റെ മെസ്സേജ് കണ്ടത്. വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു മെസ്സേജ്. വല്ലാത്തൊരു വൈബ് പകര്‍ന്നു തന്നു” ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ ജോജു പറഞ്ഞതിങ്ങനെ

Comments are closed.