ഖത്തർ ഡിക്യു നു ശേഷം ഇതാ വീണ്ടും ദുൽഖറിന് ഒരു അപരനേയും കൂടി ലഭിച്ചിരിക്കുകയാണ്. ഒരാളെ പോലെ ഏഴു പേർ ഒക്കെ ഉണ്ടെന്നു നമ്മുടെ പഴമക്കാർ പറയുന്നത് വെറുതെ അല്ല, ഖത്തര്‍ ഡിക്യു എന്ന ടാഗോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഖത്തർ സ്വദേശിക്കു ശേഷം ദുല്‍ഖറിനോട് സാമ്യമുള്ള മറ്റൊരു അപരനെ കൂടി കണ്ടെത്തിയിരിക്കുകയാണ് നവമാധ്യമങ്ങൾ. അൻഷാദ് എം കെ എന്നാണ് പുതിയ അപരന്റെ പേര്. മലപ്പുറം സ്വദേശിയായ അൻഷാദിന് ഇപ്പോൾ ആരാധകരുടെ എണ്ണം കൂടി വരുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും, നടൻ പ്രിത്വിരാജിനും, ഫുട്ബാൾ തരാം മെസ്സിക്കും എല്ലാം ഇത്തരത്തിൽ അപരന്മാരെ നവമാധ്യമങ്ങൾ ഇതിനു മുൻപും കണ്ടെത്തിയിട്ടുണ്ട്.