ദുല്ഖറിനെയാണോ പ്രണവിനെയാണോ ഇഷ്ടം… മോഹൻലാലിൻറെ മറുപടി ഇങ്ങനെ

0
11

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.. ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാത്രം അടുത്തിടെ ചെയ്തു കൊണ്ടിരുന്ന ലാലേട്ടൻ ഒരു ലൈറ്റ് ഹാർട്ടഡ് എന്റെർറ്റൈനെറുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതരായ ജിബു ജോബിയാണ്


ചിത്രത്തിന്റെ പ്രചാരണാർദ്ധം മോഹൻലാൽ വിവിധ ചാനൽ പ്രോഗ്രാമുകളിൽ അതിഥിയായി എത്തിയിരുന്നു. ഓണം റീലീസ് ആയി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഫ്ലവേഴ്സ് ടി വി അദ്ദേഹത്തിനെയും പാട്ട് പാടുന്ന കൊച്ചു കൂട്ടുകാരെയും ചേർത്ത് എട്ടു മണിക്കൂർ നീണ്ട പ്രോഗ്രാം ടെലികാസ്റ് ചെയ്തിരുന്നു. ആ പ്രോഗ്രാമിനിടെ മോഹൻലാലിനോട് ചോദിച്ച ഒരു ചോദ്യവും അതിനു മോഹൻലാലിൻറെ ഉത്തരവും വൈറലാണ്


ദുൽഖർ സൽമാന്റെ പ്രകടനമാണോ മകൻ പ്രണവ് മോഹൻലാലിൻറെ പ്രകടനമാണോ ഇഷ്ടം എന്നാണ് ഒരു കുട്ടി ചോദിച്ചത്. അതിനു മോഹൻലാൽ നൽകിയ ഉത്തരം ഇങ്ങനെ
”അതിപ്പോ അച്ഛനെ ആണോ അമ്മയെ ആണോ ഇഷ്ടം എന്ന് ചോദിക്കും പോലെ ആണ്. കുഞ്ഞിലേ മുതല്‍ രണ്ടിനേം കാണുന്നതല്ലേ. രണ്ടു പേരെയും എനിക്ക് ഒരുപോലെ ഇഷ്ടം ആണ്. എന്നാലും ഏറ്റവും എനിക്കിഷ്ടം ഫഹദ് ഫാസിലിനെ ആണ്”.