ദി ഇൻക്രെഡിബിൾ ഹൾക്ക്ന്റെ എഡിറ്റർ ബാഹുബലി 2വിന് വേണ്ടി
ഇന്ത്യൻ സിനിമയും ലോകസിനിമയും ഉറ്റു നോക്കുന്ന ഒന്നാണ് ബാഹുബലി 2 എന്ന ചിത്രം . ആദ്യഭാഗത്തിന്റെ മഹാവിജയത്തിനു ശേഷം പുറത്തിറങ്ങുന്ന രണ്ടാം ഭാഗത്തിന്റെ പ്രൊമോഷൻ വർക്കുകൾ തകൃതിയായി നടക്കുന്ന ഈ വേളയിൽ ബാഹുബലി ആരാധകർക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്ത. ബാഹുബലി 2വിന്റെ ഇന്റർനാഷണൽ വേർഷൻ എഡിറ്റ് കൈകാര്യം ചെയ്യുന്നത് ഹോളിവുഡ് എഡിറ്റർ വിൻസെന്റ് ടാബിലിയോൺ ആണ് . ദി ഇൻക്രെഡിബിൾ ഹൾക്ക് , ടേക്കൺ 2 , ക്ലാഷ് ഓഫ് ടൈറ്റൻസ്, ട്രാൻസ്പോർട്ടർ 2 എന്നീ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന വ്യക്തിയാണ് വിൻസെന്റ് ടാബിലിയോൺ .

2008 ൽ എഡ്‌വേഡ്‌ നോർട്ടൻ നായകൻ ഇൻക്രെഡിബിൾ ഹൾക്ക് എന്ന ചിത്രത്തിന്റെ എഡിറ്റിങ് വർക്കിന് പ്രേക്ഷക പ്രശംസ നേടിയതാണ് . വിൻസെന്റ് ടാബിലെയോണിനെ കൂടാതെ ഒട്ടനവധി ലോകോത്തര സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ അണിയറിൽ പ്രവർത്തിച്ചത് .വമ്പൻ ഹിറ്റായിരുന്ന ഒന്നാം ഭാഗത്തിന് ശേഷം പുറത്തു വരുന്ന ബാഹുബലി 2 ദി കൺക്ലൂഷൻ റിലീസ് ചെയ്യുന്നത് ഈ മാസം 28 ആണ് . നമുക്ക് കാത്തിരിക്കാം ആ ബ്രഹ്മാണ്ഡ ദൃശ്യവിസ്മയത്തിനു.

Comments are closed.