ദങ്കൽ കളക്ഷൻ 2000 കോടി കടന്നു . ചൈനയിൽ നിന്ന് മാത്രം 1200 കോടിനിതീഷ് തിവാരി -അമീർ ഖാൻ ചിത്രം ദംഗൽ 2000 കോടി കടന്നു. ഇന്ത്യൻ മണ്ണിൽ മെനഞ്ഞെടുത്ത മികച്ചൊരു സ്പോർട്സ് മൂവി ആയ ദംഗൽ ബഹുബലി 2 എന്ന മറ്റൊരു ഇന്ത്യൻ ചരിത്ര സിനിമയെ മലർത്തിയടിച്ചുകൊണ്ടാണ് 2000 കോടി ക്ലബ്ബിലേക്ക് കടന്നത്. ചൈനയിലെ റിലീസാണ് ഈ നേട്ടം സ്വന്തമാക്കാന്‍ ദംഗലിനെ സഹായിച്ചത്. 2001 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.

കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം 750 കോടി മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ 2017 മെയ്‌ 5 ന് ചൈനയിൽ റിലീസ് ചെയ്‌തതോടെ ചിത്രത്തിന്റെ കളക്ഷനിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ചൈനയിൽ 9000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദംഗൽ ചൈനയിൽ നിന്നും 1218 കോടിയാണ് ഇതുവരെ നേടിയത്. ചൈനയിൽ കൂടാതെ ചിത്രം തായ്‌വാനിലും റിലീസ് ചെയ്തു. തായ്‌വാനിൽ നിന്നും 41 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ചൈനയിൽ ദംഗൽ 1000 കോടി കളക്ഷനിൽ ഏറെ നേടിയതോടെ ചൈനയിൽ 1000 കോടി നേടുന്ന 33-ാം ചിത്രമായി ദംഗൽ മാറി. മറ്റ് 32 ചിത്രങ്ങളും ഹോളിവുഡ് ചിത്രമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

Comments are closed.