തൊണ്ടിമുതലിലെ ചന്ദ്രന് ശേഷം പോലീസ് വേഷത്തിൽ വീണ്ടും അലൻസിയർ “Y ” യിൽ

0
19

മഹേഷിന്റെ പ്രതികാരം എന്ന ചിത്രം തൊട്ട് മലയാളികളുടെ തോളിൽ കൈയിട്ടു അവരിൽ ഒരാളായി നമ്മോടൊപ്പം നടക്കാൻ തുടങ്ങിയതാണ് അലൻസിയർ എന്ന നടൻ. സ്വഭാവാഭിക അഭിനയത്തിന്റെ പരകോടിയിൽ നിന്ന് കൊണ്ട് തന്റെ കഥാപാത്രങ്ങളെ അത്രമേൽ ആഴത്തിൽ പ്രേക്ഷകനിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ചന്ദ്രൻ പോലീസ് എന്ന കഥാപാത്രത്തിന് ശേഷം ‘ y ” എന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽ എത്തുകയാണ് അലൻസിയർ.

തൊണ്ടിമുതലിൽ ചന്ദ്രൻ പോലീസ് പി സി ആയിരുന്നുവെങ്കിൽ Y യിൽ അദ്ദേഹം ഒരു പോലീസ് ഇൻസ്‌പെക്ടർ ആണ്. ഒരു ദിവസം രാത്രി നടക്കുന്ന സംഭവ പരമ്പരകൾ കോർത്തിണങ്ങുന്ന ഒരു കഥാപ്രതലമാണ് Y എന്ന ചിത്രത്തിനുള്ളത്. അലൻസിയർ ഒഴികെ പൂർണമായും പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം ഒരു ത്രില്ലെർ ആണ്

അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ് എന്നി ചിത്രങ്ങളിലൂടെ പ്രശസ്തനായ സുനിൽ ഇബ്രാഹിം ആണ് Y എന്ന ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയാണ്.വിബിസിയോൻ മൂവീസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. Y ഉടൻ റീലിസിനു എത്തുമെന്ന് അറിയുന്നു