തിരിച്ചു വരവിന്റെ പാതയിൽ ഫർഹാൻ ഫാസിൽ

0
151

മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവിനു ഒരുങ്ങുകയാണ് സംവിധായകൻ ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ അനുജനുമായ ഫർഹാൻ ഫാസിൽ. രാജീവ്‌ രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് ” എന്ന ചിത്രത്തിലൂടെയാണ് ഫർഹാൻ ഫാസിൽ മലയാള സിനിമയിലേക്ക് കടന്നു വന്നത്. തന്റെ ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ ഫർഹാൻ പ്രേക്ഷക പ്രശംസ നേടിയെങ്കിലും. അതിന് ശേഷം മറ്റു ചിത്രത്തിൽ ഒന്നും പ്രേക്ഷകർക്ക് ഫർഹാനെ കാണാൻ സാധിച്ചില്ല. ആദ്യ സിനിമയിൽ ശ്രദ്ധയാ പ്രകടനം കാഴ്ച വച്ചെങ്കിലും സംവിധായകരുടെ കണ്ണ് ഇദ്ദേഹത്തിൽ എത്താതെ പോയത്‌ കൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചത്. ഒരു പക്ഷേ മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കാലിബർ ഉള്ള നടൻ തന്നെ ഫർഹാൻ ഫാസിൽ. ഒരു തിരിച്ചു വരവിലൂടെ ഈ നടന് അർഹിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കൂടുതൽ ശ്രദ്ധ നേടാൻ കഴിയുമായിരിക്കും.

തന്റെ ചേട്ടൻ ഫഹദ് ഫാസിൽ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയത് പോലൊരു തിരിച്ചു വരവ് നടത്താൻ ബഷീറിന്റെ പ്രേമ ലേഖനം എന്ന ചിത്രത്തിലൂടെ ശ്രമിക്കുകയാണ് ഫർഹാൻ.
അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക മനസ്സുകളിൽ ചേക്കേറി കഴിഞ്ഞു. ആ ഗാന രംഗങ്ങളിൽ ഫർഹാന്റെ ശ്രദ്ധമായ പ്രകടനങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുകയും ചെയ്തു. ഫോര്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പി.എം. ഹാരിസും മുഹമ്മദ് അല്‍ത്താഫും ചേര്‍ന്നാണ് ബഷീറിന്റെ പ്രേമലേഖനം നിര്‍മിക്കുന്നത്. സന അല്‍ത്താഫാണ് നായിക. ഷിനോദ് ശിവം, ബിപിന്‍ കെ. പൗലോസ്, ഷംസീര്‍ അഹമ്മദ് എന്നിവരുടെതാണ് തിരക്കഥ.
മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളായ മധുവും ഷീലയും വീണ്ടും ഈ ചിത്രത്തില്‍ പ്രണയജോഡികളാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ അധികം പരിഷ്‌കാരങ്ങള്‍ കടന്നുചെന്നിട്ടില്ലാത്ത ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രം ഫർഹാന് നല്ലൊരു തിരിച്ചു വരവ് നൽകട്ടെ എന്ന് ആശംസിക്കാം.