തല അജിത് പോലും ഈ കൊള്ളാപണക്കാരുടെ ക്രൂരതക്ക് ഇരയായിട്ടുണ്ട് – സംവിധായകൻ സുശീന്ദ്രൻ

0
140

നിർമ്മാതാവും നടൻ ശശി കുമാറിന്റെ ബന്ധുവുമായ അശോക് കുമാറിന്റെ ആത്മഹത്യായിൽ തമിഴ് സിനിമാ ലോകത്തെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. അൻപു ചെഴിയൻ എന്ന പലിശക്കാരന്റെ കൈയിൽ നിന്ന് ഏഴു വർഷം മുമ്പ് വാങ്ങിച്ച പണത്തിനു ആവശ്യത്തിലധികം പലിശ നൽകിയിട്ടും കഴിഞ്ഞ ആറു മാസമായി അയാൾ കുടുംബത്തെ ദ്രോഹിക്കുന്നതിന്റെ പേരിൽ ആണ് താൻ മരിക്കുന്നത് എന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ ചേർത്തിരുന്നു

പലിശക്കാരുടെ ശല്യത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ബി അശോക് കുമാര്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.അശോകിന്റെ മരണത്തെ തുടർന്നു കൊള്ളപലിശക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപെട്ടു പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി ആയ വിശാൽ പ്രസ്താവന ഇറക്കി.സിനിമാ ഇൻഡസ്ട്രി മുഴുവൻ ഈ കൂട്ടരുടെ കൈയിലാണ് എന്നും, താൻ പോലും അൻപു ചെഴിയന്റെ പക്കൽ നിന്ന് കാശു വാങ്ങിയിട്ട് വാങ്ങിയിട്ടുണ്ട് എന്നും വിശാൽ പറയുകയുണ്ടായി. സിനിമക്ക് ഫണ്ട്‌ ചെയുന്ന ഫിനാൻസർ ആണ് അൻപു ചെഴിയൻ
സംവിധായകൻ സുശീന്ദ്രൻ അൻപ് ചെഴിയനു എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു രംഗത്ത് വന്നിട്ടുണ്ട്,അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ” ഒരുപാട് പേര് അൻപ് ചെഴിയൻ കാരണം കഷ്ടപെട്ടിട്ടുണ്ട്, എന്തിനു പറയുന്നു സൂപ്പർസ്റ്റാർ തല അജിത് പോലും അയാൾ കാരണം നാൻ കടവുൾ എന്ന ചിത്രത്തിന് ഡേറ്റ് കൊടുത്ത സമയത്തു ബുദ്ധിമുട്ടി. അദ്ദേഹം അതൊന്നും ഒരിക്കലും മറക്കില്ല എന്ന് വിചാരിക്കുന്നു കാരണം തമിഴ്നാട് സി എമ്മിന് എതിരെ ഒരു പൊതു വേദിയിൽ സംസാരിച്ച ധീരനാണ് അദ്ദേഹം. അജിത് സാർ മാത്രമല്ല ലിംഗുസ്വാമി, ഗൗതം വാസുദേവ മേനോൻ എന്നിവർക്ക് അൻപ് കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, അയാളുടെ വീടിൽ ചെന്ന് അന്വേഷിക്കു തമിഴ്‌നാട്ടിലെ പകുതി പണവും കാണാം “