തന്റെ ജീവിതം സ്‌ക്രീനിൽ കണ്ടപ്പോള്‍ വികാരനിര്‍ഭരനായി എല്‍ദോ

0
278

ഭിന്നശേഷിക്കാരനായ എൽദോയെ ഓർമയില്ലേ .. മെട്രോയിലെ പമ്പ എന്ന പേരിൽ തലകെട്ടുകളോടെ എൽദോയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായ സംഭവത്തിന്റെ യഥാർഥമായ ആവിഷ്കാരമാണ് വികൃതി എന്ന ചിത്രം . ശാരീരികമായ പ്രശനങ്ങളെ തുടർന്നാണ് എൽദോ മെട്രോ ട്രെയിനിൽ കയറിയ ശേഷം വിശ്രമിക്കാൻ കിടന്നത്. എന്നാൽ പലരും അദ്ദേഹത്തിന്റെ ഫോട്ടോയെടുത്തു മെട്രോയിലെ പാമ്പ് എന്ന പേരോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. മദ്യപിച്ചു ലക്കുകെട്ട ഒരാളാണ് അതെന്ന രീതിയിലായിരുന്നു അവരുടെ പ്രചാരണം. പിന്നീട് ആണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നത്

സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എല്‍ദോയുടെ ജീവിതം ഇപ്പോൾ സ്‌ക്രീനുകളിൽ നമ്മുടെ മുന്നിലെത്തിയിരിക്കുകയാണ്. എല്ദോയായി സ്‌ക്രീനിലെത്തിയത് സൂരജ് വെഞ്ഞാറമൂട്.ചിത്രം പ്രചരിപ്പിച്ച യുവാവിന്റെ വേഷത്തിൽ എത്തിയത് സൗബിൻ ഷാഹിറാണ്. എല്‍ദോക്കെതിരെ നടന്ന വ്യാജ പ്രചരണത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അന്ന് രംഗത്ത് വന്നിരുന്നു. നവാഗതനായ എം.സി ജോസഫ് ആണ് വികൃതി സംവിധാനം ചെയ്യുന്നത്. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന എന്നിവരാണ് മറ്റു താരങ്ങൾ

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോയി മടങ്ങിവരവേയാണ് എല്‍ദോയും കുടുംബവും മെട്രോയില്‍ കയറിയത്..പ്രേക്ഷകർക്കൊപ്പം സിനിമ ആദ്യ ദിനത്തിൽ കാണാൻ എൽദോയും എത്തിയിരുന്നു.. തന്റെ ജീവിതം സ്‌ക്രീനിൽ കണ്ടപ്പോൾ , അന്ന് അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ചോർത്തു എൽദോയുടെ കണ്ണ് നിറഞ്ഞു .അജീഷ് പി.തോമസ്സ് കഥയും തിരക്കഥയുമെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചത് ജോസഫ് വിജീഷ്, അനൂപ് എന്നിവരാണ്.