“ഡോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ ? ” ജീവിതം മാറ്റിമറിച്ച ചോദ്യത്തിനെ കുറിച്ച് ഫഹദ്മലയാള സിനിമയിലെ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇവർ ഒരുമിച്ചു അഭിനയിച്ചത്. 2014 ആഗസ്റ്റ് 21 ന് ആയിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന നസ്രിയ അഞ്ജലി മേനോൻ ചിത്രമായ കൂടെയിലുടെ സിനിമയിലേക്ക് തിരികെ എത്തിയിരുന്നു

നസ്രിയയുടെ ഒരു ചോദ്യമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നു ഫഹദ് പറയുന്നു. ബാം ഗ്ലൂര്‍ ഡേയ്‌സിന്റെ ഷൂട്ട് പുരോഗമിക്കുന്നതിനിടയിലാണു നസ്രിയ ആ ചോദ്യം ചോദിക്കുന്നത്. ഡോ തനിക്കെന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ ഇനിയുള്ള ജീവിതത്തില്‍ തന്നെ ഞാന്‍ നോക്കികൊള്ളാം എന്നു നസ്രിയ വാക്കു തന്നു. പരിചയപ്പെട്ടതില്‍ ഒരാള്‍ മാത്രമേ ആ ചോദ്യം ചോദിച്ചിട്ടുള്ളു. അവരെ ഞാന്‍ കെട്ടുകയും ചെയ്തു എന്ന ഫഹദ് പറയുന്നു


ഇത്രയ്ക്ക് ഹോണസ്റ്റ് ആയിട്ടുള്ള ഒരു ചോദ്യം വേറൊരു പെൺകുട്ടിയിൽ നിന്നും താൻ കേട്ടിട്ടില്ല എന്നാണ് ഫഹദ് പറയുന്നത്.ഫഹദിന്റെ ഉമ്മക്ക് നേരത്തെ തന്നെ നസ്രിയെയെ ഇഷ്ടമായി എന്നും ഉമ്മ നോക്കുന്നത് പോലെ തന്നെ ഫഹദിനെ നോക്കിക്കോളാം എന്ന് ഉമ്മക്ക് നസ്രിയ വാക്ക് നൽകിയതായും ഫഹദ് പറയുന്നു

Comments are closed.