ട്രോളിൽ മോഹൻലാലിനെയും കൂട്ടിച്ചേർത്തു രഞ്ജിനി !! മോഹൻലാൽ ആരാധകർ പോസ്റ്റിനു താഴെ പൊങ്കാല ..ചിത്രം പോലുള്ള മലയാള സിനിമകളിലെ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കയറിക്കൂടിയ നടിയാണ് രഞ്ജിനി. എന്നാൽ അടുത്തിടെ അടുത്തിടെ മോഹൻലാലിന്റേയും രജിനിയുടെയും ഫോട്ടോകൾ ചേർത്ത് വച്ച് ബോഡി ഷൈമിങ് നടത്തിയ ട്രോളുകൾ പുറത്തു വന്നിരുന്നു. ഈ ട്രോളുകൾക്ക് എതിരെ രഞ്ജിനി രംഗത്ത് വന്നിറിക്കുകയാണ് ഇപ്പോൾ.ചിത്രം സിനിമയില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും തന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച ട്രോളിനെതിരെയാണ് രഞ്ജിനി പ്രതികരിച്ചത്.രഞ്ജിനിയുടെ പഴയതും പുതിയതുമായ ഫോട്ടോകൾ ആണ് ആ ട്രോളിൽ ഉപയോഗിച്ചിരിക്കുന്നത് .

ട്രോളുകൾ ആസ്വദിക്കുന്നയാളാണ് താനെന്നും എന്നാൽ സ്ത്രീകളെ മോശമായി പരാമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്ന് തങ്ങളുടെ ആരാധകരെ തടയേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പര്താരങ്ങൾക്കുണ്ടെന്നുമാണ് രഞ്ജിനി പറയുന്നത്. ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്‍ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തുവെച്ചു കൊണ്ടാണ് രഞ്ജിനി ഒരു ട്രോള് സമൂഹ അംധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിഒരുന്നു. ഇതിനെതിരെ മോഹൻലാൽ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്

പ്രായം കൂടുതലാണെന്ന് പറഞ്ഞ് തന്നെ വേണ്ടെന്നുവച്ച പെണ്‍കുട്ടിയെ ഒരു പുരുഷന്‍ അവളുടെ വിവാഹ ശേഷം കണ്ടുമുട്ടുന്നുവെന്ന ആശയത്തില്‍ ഉള്ളതാണ് ട്രോള്‍. അതിലാണ് രഞ്ജിനിയുടെ പഴയതും പുതിയതുമായ ഫോട്ടോ ചേർത്തിരിക്കുന്നത്. അതിനു താഴെ ഇപ്പോൾ മോഹൻലാലിൻറെ തലയിൽ മുടി കുറവ്വ് കാണിക്കുന്ന രീതിയിലുള്ള ഒരു ഫോട്ടോ കയറ്റിയാണ് രഞ്ജിനി പുതിയ ട്രോൾ സൃഷ്ടിച്ചത്

Comments are closed.