ടോവിനോ തോമസ് ലുസിഫെറിൽലുസിഫർ ഈ പേരിനോളം മലയാള സിനിമ കാത്തിരിക്കുന്ന ഒരു പേര് മലയാള സിനിമയിൽ അധികമില്ല. പ്രിത്വിരാജിന്റെ സംവിധാനത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ ഒരുക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിന്റെ ഷൂട്ട് ഈ വര്ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

മലയാളത്തിൽ നിന്നൊരു യുവ താരം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് അറിയുന്നത്. ആ സ്ഥാനത്തേക്ക് കേട്ടിരുന്ന പേരുകളിൽ ഒന്ന് ഇന്ദ്രജിത്തിന്റേതാണ്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകളിൽ നിന്ന് ആ വേഷം ചെയുന്നത് ടോവിനോ തോമസ് ആണെന്ന് അറിയുന്നു. ഇതിനെ പറ്റി ഔദ്യോഗിക റിപോർട്ടുകൾ വന്നിട്ടില്ലെങ്കിലും നെഗറ്റീവ് റോളിൽ ആണ് ടോവിനോ എത്തുന്നത് എന്നറിയുന്നു

“പലരും എന്നോട് ചോദിക്കാറുണ്ട് ആദ്യത്തെ സിനിമ മോഹൻലാലിനെ വച്ചു ചെയുമ്പോൾ ടെൻഷൻ ഇല്ലേ എന്ന്. പക്ഷെ എനിക്ക് ഇതുവരെ ടെൻഷൻ ഒന്നും തോന്നിട്ടില്ല. പിന്നെ എല്ലാവരും വിചാരിക്കുന്നത് പോലെ ഒരു ടെക്നിക്കൽ സൈഡ് ഹെവി മാത്രമായ ഒരു സിനിമയല്ലിത്. ഇതിനെ ഒരു നടന്റെ ചിത്രം എന്ന് പറയാം. എന്റെ സിനിമകളിൽ നല്ല പെർഫോമൻസുകൾ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാൻ” ഇങ്ങനെയാണ് പ്രിത്വിരാജ് ഈ ചിത്രത്തെ പറ്റി പറഞ്ഞത്

Comments are closed.