ജൂതൻ ഒരു സൈക്കോളജിക്കൽ ത്രില്ലെർ !!യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം

0
72

മലയാളികളുടെ മനസ്സിൽ എക്കാലവും തങ്ങി നിൽക്കുന്ന ഒരുപിടി ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഭദ്രൻ.മോഹന്‍ലാല്‍ ചിത്രം ഉടയോന് ശേഷം സിനിമകൾ ഒന്നും ചെയ്യാതിരുന്ന ഭദ്രൻ സിനിമയിലേക്ക് തിരിച്ചു വരുകയാണ്. ആദ്യ ചിത്രം മോഹൻലാലിനു ഒപ്പമാണ് എന്ന് വാർത്തകൾ വന്നെങ്കിലും ആ ചിത്രത്തിന് മുൻപ് മറ്റൊരു ചിത്രം ഭദ്രൻ സംവിധാനം ചെയ്യും. മോഹൻലാൽ ചിത്രം ഈ ചിത്രത്തിന്റെ റീലീസ് കഴിഞ്ഞു മാത്രമേ കാണു എന്ന് അറിയാൻ കഴിയുന്നു.മടങ്ങിവരവിലെ ആദ്യ ചിത്രം ജൂതന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു ദിവസം മുൻപ് പുറത്തിറങ്ങിയിരുന്നു. സൗബിൻ ഷാഹിർ ആണ് ചിത്രത്തിലെ നായകൻ. ഒപ്പം പ്രധാന വേഷത്തിൽ ജോജുവും എത്തുന്നു. റിമ കല്ലിങ്ങൽ നായികയാകുന്നു. ചിത്രത്തെ പറ്റി ഭദ്രൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നതിങ്ങനെ


ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ആണ് ചിത്രം വരുന്നതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫടികത്തിലെ ആടുതോമയെ പോലെ തന്നെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഥയാണ് ജൂതനെന്നാണ് ഭദ്രന്‍ പറയുന്നത്.എന്നാൽ ചിത്രത്തിന്റെ പേര് അങ്ങനെ ആയിരിക്കില്ല എന്നാണ് അണിയറ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഡെക്കാൻ ക്രോണികളിൽ വന്നൊരു ലേഖനമാണ് ചിത്രത്തിന്റെ കഥയൊരുക്കാൻ പിന്തുണ നൽകിയതെന്ന് അടുത്തിടെ ഭദ്രൻ പറഞ്ഞിരുന്നു


ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റീമ കല്ലിങ്ങൽ ആണ് നായിക വേഷത്തിൽ അഭിനയിക്കുന്നത്. സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം