ജാമിയമൊത്തു ഒരു പുതിയ ഫോട്ടോ പങ്കു വച്ച് സൗബിൻ

0
100

സൗബിന്റെ വിവാഹ നിശ്ചയത്തെ സംബന്ധിക്കുന്ന വാർത്തകൾ ഒരുപാട് വന്നെങ്കിലും, അതെ പറ്റിയൊന്നും സൗബിന് പ്രതികരിച്ചു കണ്ടില്ല. ഇപ്പോൾ എന്നാൽ ഒരു കാര്യം ഉറപ്പായി ജാമിയയുമൊത്തുള്ള ഫോട്ടോകളും സെൽഫികളും സൗബിന് അടുത്ത സമയതായി പങ്കു വച്ചിരുന്നു. ഇപ്പോളിതാ പുതിയ ഒരു ഫോട്ടോയും ഭാവി വധുവിനൊത്തു സൗബിന് പങ്കു വച്ചിട്ടുണ്ട്

കോഴിക്കോട് സ്വദേശിയായ ജാമിയ ദുബായില്‍ പഠിച്ചുവളര്‍ന്നത് . കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹത്തിയതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ വ്യക്തമാക്കിരുന്നു.

സഹ സംവിധായകനായാണ് സൗബിൻ സിനിമയിൽ എത്തിയത്. ഫാസിൽ സിദ്ധിഖ്, അമൽ നീരദ് എന്നിവരുടെ കിഴിൽ അസിസ്റ്റന്റായി പ്രവർത്തിച്ച സൗബിൻ അമൽ നീരദ് നിർമിച്ച 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത് . പതിമൂന്ന് വർഷത്തോളം സിനിമാ രംഗത്ത് സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഹിറ്റ്‌ ചിത്രം ‘പറവ “. തന്റേതായ അഭിനയ ശൈലി കൊണ്ട് സൗബിൻ പ്രേക്ഷകരുടെ പ്രിയ നടനായി മാറുകയായിരുന്നു