ചേച്ചിക്ക് പിന്നാലെ അനുജത്തി ! – അനു സിത്താരയുടെ സഹോദരി സിനിമയിലേക്ക് !വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും പ്രേക്ഷകരുടെ ഇഷ്ട നായികയായി തീർന്ന ഒരാളാണ് അനു സിതാര. താര ജാഡകൾ അധികമൊന്നും കൈമുതലായി ഇല്ലാത്ത അനുവിനെ എല്ലാ തരം പ്രേക്ഷകർക്കും ഒരുപാടിഷ്ടമാണ്. അനുവിന് പിന്നാലെ അനുവിന്റെ അനുജത്തിയും സിനിമയിലേക്ക് എത്തുകയാണ്

അനുസിത്താരയുടെ സഹോദരിയുടെ പേര് അനു സൊനാര എന്നാണ്. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം.ലാൽ ആണ് ചിത്രത്തിലെ നായക കഥാപാത്രമായി എത്തുന്നത്. ഇതൊരു ഹൊറർ ചിത്രമാണെന്ന് അറിയുന്നു. പ്ലസ് റ്റു വിദ്യാർഥിനിയാണ് അനു സെനോറ

അനു സെനോര മികച്ച നര്‍ത്തകി കൂടിയാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനു സ്വനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് സ്വന്തമാക്കിയിരുന്നു. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്നു വരുകയാണ്. കുട്ടികാനമാണ് ഷൂട്ടിംഗ് നടക്കുന്നത്

Comments are closed.