ചികിത്സക്ക് പണമില്ലാതെ വഴിമുട്ടി ദേവദൂതനിലെ നായിക!! ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്ന നടിക്ക് വേണ്ടി സഹായം അഭ്യർഥിച്ചു ബന്ധുക്കൾ

0
58

അത്യന്തം ഗുരുതരാവസ്ഥയിലാണ് നടി വിജയലക്ഷ്മി ഇപ്പോൾ ഉള്ളത്.മലയാളം തമിഴ് കന്നഡ ഭാഷകളിലായി ഒരുപാട് ചിത്രങ്ങളിൽ വേഷമിട്ട ഒരാളാണ് വിജയലക്ഷ്മി. മലയാളത്തിലെ എവർഗ്രീൻ സിനിമകളിൽ ഒന്നായ ദേവദൂതനിലെ നായിക വേഷത്തിൽ എത്തിയിരുന്നു വിജയലക്ഷ്മി. യര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിജയലക്ഷ്മിയെ ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് നാല്പതോളം സിനിമകളുടെ അനുഭവ പരിചയം ഉള്ളൊരാളാണ് വിജയലക്ഷ്മി

തമിഴ്‌നാട് സ്വദേശിനി ആണെങ്കിലും വിജയലക്ഷ്മി ആദ്യമായി വേഷമിട്ടത് കന്നഡ സിനിമയിലാണ് . ഇരുപത്തി അഞ്ചു ചിത്രങ്ങളിലാണ് വിജയലക്ഷ്മി വേഷമിട്ടത്. 1997 ൽ ആണ് ആദ്യമായി വിജയലക്ഷ്മി അഭിനയിക്കുന്നത്. നടിയുടെ ചികിത്സയ്ക്കായി സിനിമാ മേഖലയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സഹോദരി ഉഷാ ദേവി മാധ്യമങ്ങളോട് പറഞ്ഞു.ആരാഗ്യ സംബന്ധമായ പ്രശനങ്ങൾ നേരത്തെ അലട്ടിയിരുന്നത് മൂലം സിനിമയിൽ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു വിജയലക്ഷ്മി .തമിഴ് സീരിയലുകളിലും വിജയലക്ഷ്മി വേഷമിട്ടിട്ടുണ്ട്


നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പേരിൽ വിജയലക്ഷ്മി മൂലം വാർത്ത തലകെട്ടുകളിൽ ഇടം പിടിച്ചിരുന്നു. 2006 ആയിരുന്നു അത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ വിജയ്, സൂര്യ എന്നിവർക്കൊപ്പം വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . മീസയെ മുറുക്ക് എന്ന ഹിപ്പ് ഹോപ് നായകനായ ചിത്രത്തിലാണ് അവസാനമായി വിജയലക്ഷ്മി അവസാനം അഭിനയിച്ചത്