ചാക്കോച്ചന് ഇപ്പോഴും കത്തുകള്‍ കിട്ടാറുണ്ട് ആരാധികക്ക് മറുപടിയെഴുതി ചാക്കോച്ചൻഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും മൂളി ഫാസിൽ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് വർഷങ്ങൾ ഇരുപതിന്‌ മേലെയായി.ഈ കാലത്തിനിടെ പല താരങ്ങളും വന്നു ചിലർ നിന്ന് ചിലർ കൊഴിഞ്ഞു പോയി. എന്നാൽ ചാക്കോച്ചൻ തന്റെ നാല്പത്തി രണ്ടാം വയസിലും സ്ട്രോങ്ങ് ആണ്. റൊമാന്റിക് ഹീറോ എന്ന ഇമേജ് മാറി ഇപ്പോൾ കുറച്ചു കൂടെ പരുക്കൻ വേഷങ്ങളിലാണ് ചാക്കോച്ചൻ അഭിനയിക്കുന്നത്.

ഒരുകാലത്തു ചാക്കോച്ചന് ഉണ്ടായിരുന്ന ആരാധികമാരുടെ എണ്ണം സങ്കൽപ്പിക്കാൻ പറ്റുന്നതിലും മേലെയാണ് ( അവരിൽ ഒരു ആരാധികയെ തന്നെയാണ് ചാക്കോച്ചൻ കല്യാണം കഴിച്ചത് എന്നുള്ളത് മറ്റൊരു സത്യം ) . സ്‌പ്ലെണ്ടർ ബൈക്കും ഓടിച്ചു ചാക്കോച്ചൻ കയറിക്കൂടിയത് അക്കാലത്തെ പെൺകുട്ടികളുടെ മനസുകളിലേക്ക് തന്നെയാണ്. നിറം, അനിയത്തിപ്രാവ്, നക്ഷത്ര കൂടാരം , മഴവില്ലു, പ്രേം പൂജാരി എന്നിങ്ങനെ റൊമാന്റിക് സിനിമകളുടെ കുത്തൊഴുക്കിൽ ചാക്കോച്ചൻ അന്നത്തെ ചോക്ളേറ്റ് ബോയി ആയി വിലസി

സമൂഹ മാധ്യമങ്ങൾ വരുന്നതിനു മുൻപുള്ള കാലത്തു ചാക്കോച്ചന് ഒരു ദിവസം വരുന്ന കത്തുകളുടെയും പ്രണയലേഖനങ്ങളുടെയും എണ്ണം വളരെ വലുതാണ് എന്ന് ചാക്കോച്ചൻ തന്നെ പറഞ്ഞിട്ടുണ്ട്. വര്‍ഷമിത്ര കഴിഞ്ഞിട്ടും കത്തുകളുടെ കാര്യത്തില്‍ കുറവൊന്നുമില്ല. ഇത്തവണ ലോക തപാല്‍ ദിനത്തില്‍ ഒരു കുട്ടി ആരാധികയാണ് തന്റെ ചാക്കോച്ചന് കത്ത് അയച്ചിരിക്കുന്നത്, ചാക്കോച്ചൻ അതിന്റെ മറുപടിയും നൽകിയിട്ടുണ്ട് . സോഷ്യൽ മീഡിയയിൽ ഈ കത്തിന്റെ ചിത്രങ്ങൾ ചാക്കോച്ചൻ പങ്കു വച്ചിരുന്നു.

“ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ അറിയുന്നതിന്,
ഞാന്‍ അയ്യപ്പന്‍ കോവില്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ലോക തപാല്‍ ദിനത്തോടനുബന്ധിച്ച്‌ അങ്ങേയ്ക്ക് ഒരു കത്ത് എഴുതുന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമാ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു’.എന്ന് കീര്‍ത്തന,ക്ലാസ് മൂന്ന്,”എന്നാണ് കുട്ടിയുടെ കത്തിലെ ഉള്ളടക്കം ,ചാക്കോച്ചൻ ഇതിനു നൽകിയ മറുപടി കത്ത് ഇങ്ങനെയായിരുന്നു “പ്രിയപ്പെട്ട കീര്‍ത്തനമോള്‍ക്ക്, മോളയച്ച കത്തു കിട്ടി. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്കൂളിലുമുള്ള എല്ലാവരോടും എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സ്നേഹപൂര്‍വ്വം, കുഞ്ചാക്കോ ബോബന്‍,” എന്ന് ചാക്കോച്ചനും മറുപടിക്കത്തില്‍ കുറിച്ചു.’ലോക തപാല്‍ ദിനത്തില്‍ ഈ ചോട്ട എനിക്ക് തപാല്‍ വഴി അയച്ച കത്താണിത്. ഈ മധുരതരമായ കത്തിന് ഒരുപാട് നന്ദി

Comments are closed.