ചരിത്രത്തിലാദ്യമായി തേർഡ് ഷോ നടത്താൻ എറണാകുളം സരിത !! രാജാ മാസ്സ്മധുരരാജാ പ്രദര്ശനശാലകളെ പൂരപ്പറമ്പാക്കി മാറ്റി മുന്നേറുകയാണ്. വെള്ളിയാഴ്ചത്തെ തിരക്ക് തൊട്ട് പിന്നാലെ വന്ന അവധി ദിനങ്ങളിലും ആവർത്തിക്കുന്ന കാഴ്ചയാണ് തീയേറ്ററുകളിൽ കാണുന്നത്. ലൂസിഫറിന് പിന്നാലെ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാകാൻ കുതിക്കുകയാണ് മധുര രാജ. കഴിഞ്ഞു മൂന്ന് ദിനങ്ങളായി ദിനവും അൻപതോളം എക്സ്ട്രാ ഷോകളാണ് രാജക്ക് കേരളമുടനീളം ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഹിറ്റ് സ്റ്റാറ്റസ് ആണിത് ചൂണ്ടിക്കാട്ടുന്നത്
J
എറണാകുളത്തെ ഏറ്റവും വലിയ സെന്ററുകളിൽ ഒന്നാണ് സരിത. സരിതയിൽ മധുരരാജാ പ്രദർശിപ്പിക്കുന്നുണ്ട്. 1200 നു മുകളിൽ സീറ്റിങ് കപ്പാസിറ്റി ഉള്ള സ്‌ക്രീനിൽ അനിയന്ത്രിതമായ തിരക്ക് കാരണം സരിതയുടെ ചരിത്രത്തിലാദ്യമായി തേർഡ് ഷോ ഇന്ന് വിഷു ദിനത്തിൽ വയ്‌ക്കേണ്ടി വന്നു. രാത്രി 11 45 ന്റെ ഷോയെയാണ് തേർഡ് ഷോ എന്ന് വിളിക്കുന്നത്. സരിതയിൽ മാത്രമല്ല പല സെന്ററുകളുടെയും അവസ്ഥ ഇതാണ്

മലയാള സിനിമ ബോക്സ് ഓഫീസിനു ഇത് നല്ല സമയമാണെന്ന് തോന്നുന്നു.എട്ടു ദിനം കൊണ്ട് 100 കോടി രൂപ നേടി തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ലൂസിഫറിന് തൊട്ട് പിന്നാലെ എത്തിയ മമ്മൂട്ടി വൈശാഖ് ചിത്രം മധുരരാജയും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ലൂസിഫറിന് പിന്നാലെ ഈ വർഷത്തെ രണ്ടാമത്തെ നൂറു കോടി ക്ലബ് ചിത്രമാകും മധുരരാജ എന്നാണ് പ്രേക്ഷകരുടെ ആദ്യ ദിനങ്ങളിലെ പ്രതികരണം. ഇതിനു തെളിവെന്നോണം രണ്ടാം ദിനത്തിലേയും മൂന്നാം ദിനത്തിലേയും നിലക്കാത്ത ആരവങ്ങളും അവർ നിരത്തുന്നു.

Comments are closed.