ചമയങ്ങളില്ലാതെ തന്നിലേക്ക് തിരിഞ്ഞു നടക്കുന്ന താരപുത്രൻഒരു യുവാവ് സിനിമയിൽ വരുന്നതിന് മുൻപ് തന്നെ അവൻ താരമാകുന്നത് നിസാര കാര്യമല്ല. അത്രമാത്രം ആരാധകർ പ്രണവ് മോഹൻലാലിന് ഉണ്ട് . അതുകൊണ്ട് തന്നെ പ്രണവിന്റെ ലാളിത്യ ജീവിതം എപ്പോഴും വാർത്തയാകാറുണ്ട്. ഒരു പക്ഷേ തന്റെ ഈ ജീവിതമായിരിക്കും പ്രണവിന് ഇത്രേയുമധികം ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണം. ജിത്തുജോസഫിന്റെ ആദിയിലൂടെ നായകനായി പ്രണവ് എത്തുകയാണ്. ഒരു പക്ഷേ ആ ചിത്രം വമ്പൻ ഹിറ്റ്‌ ആവുകയാണെങ്കിൽ പ്രണവിന് ഒരു ഹ്യൂജ് ഫാൻ ബെയ്‌സ് തന്നെ ഉണ്ടാകുമെന്ന് കാര്യം നിസശയം പറയാം. ഇന്നേ വരെ മലയാളത്തിൽ സിനിമയിൽ വരും മുൻപേ ഇത്രെയും ആരാധകർ മറ്റൊരു താരപുത്രനും ലഭിച്ചിട്ടില്ല.


ഈ ഇടക്ക് ചെന്നൈ എയ‍ർപോ‍ർട്ടിൽ പ്രണവ് ക്യൂവിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈറലാവുകയാണ്. എയർപോർട്ടിൽ സാധാരണകരുടെ വസ്ത്രവും ധരിച്ചു ഒരു കപ്പടാ ബാഗും ഗിറ്റാറുമായി നിൽക്കുന്ന പ്രണവിനെ നമ്മുക്ക് കാണാൻ സാധിക്കുന്നത് .

Comments are closed.