ഗിരീഷ് ഇല്ലായിരുന്നു എങ്കിൽ ഞങ്ങൾ ഷൂട്ട് പോലും മാറ്റിയേനെ ..ലിജോ പറയുന്നുലിജോ ജോസ് പെല്ലിശ്ശേരി, ഓരോ സിനിമ കഴിയുമ്പോഴും ഈ പേരിന്റെ തിളക്കം കൂടുകയാണ്. ലിജോയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം ഇന്ന് കേരളത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ അതീ മനുഷ്യന്റെ ക്രാഫ്‌റ്റു കൊണ്ട് മാത്രമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച സംവിധായകരുടെ നിരയിലേക്ക് ഒരു കസേരയും വലിച്ചിട്ട് ഇരിക്കുകയാണ് എൽ ജെ പി എന്ന മജീഷ്യൻ. പുതിയ ചിത്രമായ ജെല്ലികെട്ടും എങ്ങു നിന്നും മികച്ച അഭിപ്രായം നേടുകയാണ്. സ്ഥിരം മലയാള സിനിമയുടെ ചട്ടക്കൂടിൽ പെടുന്ന ഒന്നല്ല ജെല്ലിക്കെട്ട് .എൽ ജെ പി ക്ക് ഒപ്പം കൈയടി നേടുന്ന മറ്റൊരാളുമുണ്ട് അതി കഠിനമായ ഫിസിക്കൽ എഫ്ഫോർട്ടിലൂടെ ദൃശ്യങ്ങൾ ഒപ്പിയെടുത്ത ഗിരീഷ് ഗംഗാധരൻ


ഗിരീഷിനെ കുറിച്ചും ജെല്ലിക്കെട്ടിനെ കുറിച്ചും ലിജോ മനീഷ് നാരായണന് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ. “ഈ പടം ഷൂട്ട് ചെയ്തു കൊണ്ടിരുന്നപ്പോൾ ഗിരീഷ് എന്നോട് ചോദിച്ചത് ഇങ്ങനെയാണ് ” ഇനി എന്നാണ് എനിക്കൊന്നു ഇരിക്കാൻ പറ്റുക ?” . ഗിരീഷ് എന്ന സിനിമാട്ടോഗ്രാഫർ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഗിരീഷിന്റെ സൗകര്യത്തിനു അനുസരിച്ചു ഞങ്ങൾ ഷൂട്ട് മാറ്റാൻ തീരുമാനിച്ചിരുന്നു. കാരണം ഗിരീഷ് ഉണ്ടെങ്കിൽ മാത്രമേ ഈ സിനിമ ചെയ്യാൻ പറ്റുമായിരുന്നുള്ളു. ഗിരീഷിന്റെ ഇൻവോൾവ്മെന്റ് , അല്ലെങ്കിൽ കുതിപ്പ് ഇതിനു ആവശ്യമുണ്ടായിരുന്നു .പോത്തിനേക്കാൾ വേഗത്തിൽ ഓടുന്ന ഒരു ക്യാമറമാനെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്


പരിചയത്തിലുള്ള ക്യാമറാമാന്മാരിൽ പോത്തിനെ പിടിച്ചു കെട്ടാൻ തരത്തിലുള്ള ഒരാൾ ഉണ്ടായിരുന്നത് ഗിരീഷാണ്. രണ്ടായിരത്തോളം ആളുകളാണ് ഷൂട്ടിന് ഉണ്ടായിരുന്നത് . ആ ചുറ്റുവട്ടത്തെ നിന്നുമാണ് അവരെ കൊണ്ടുവന്നത്. കമ്പം തേയില തോട്ടങ്ങളിൽ നിന്നുമുള്ള ആളുകളുണ്ടായിരുന്നു, ഒരുപാട് പേര് ആ ഷൂട്ട് നടക്കുന്ന ചുറ്റുവട്ടത്തെ നിന്നുമെത്തി. പിന്നെ നമ്മൾ കൊണ്ട് വന്ന ജൂനിയർ ആർട്ടിസ്റ്റുകളുമുണ്ടായിരുന്നു. എല്ലാം കൂടെ വലിയൊരു ജനക്കൂട്ടമായി മാറി. ഓടുന്ന ആളുകളോട് ഇതൊരു സ്വപ്നമാണ് നമ്മൾ ഷൂട്ട് ചെയ്യുന്നത് , സ്വപ്നത്തിൽ എല്ലാ മനുഷ്യരും മൃഗങ്ങളാകുന്നതാണ് ഷൂട്ട് ചെയ്യേണ്ടത് എന്നൊരു മുഖവുര മാത്രം ആണ് അവരോട് പറഞ്ഞത് ”

Comments are closed.