ക്യൂട്ട് ലുക്കിൽ നിവിൻപോളി ലൊക്കേഷൻ ചിത്രങ്ങൾ തരംഗമാകുന്നു.

0
153

നിവിന്‍ പോളിയുടെ കവിളില്‍ ത്രിഷ ഉമ്മ വെക്കുന്ന ചിത്രം, ക്യൂട്ട് ലുക്കിൽ നിവിൻപോളി ലൊക്കേഷൻ ചിത്രങ്ങൾ തരംഗമാകുന്നു.


ശ്യാമപ്രസാദ് സംവിധാനത്തിൽ നിവിൻപോളി നായകനാകുന്ന “ഹേയ് ജൂഡ്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് ത്രിഷ. തമിഴിലെ മിക്ക നടന്മാർക്കൊപ്പം അഭിനയിച്ച ത്രിഷ, ഒരുപാട് ഹിറ്റ് ചിത്രങ്ങകുടെ ഭാഗമായിട്ടുണ്ട്.

ത്രിഷയുടെയും നിവിന്‍ പോളിയുടെയും ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ലുക്കിൽ കാര്യമായ വ്യത്യാസങ്ങൾ പരീക്ഷിച്ചിട്ടില്ലാത്ത നിവിൻപോളി തികച്ചും വ്യത്യസ്തമായ രൂപമാറ്റത്തോടെയാണ് ചിത്രത്തിൽ എത്തുന്നത്.

ശാരീരികമായി ഏറെ വെല്ലുവിളികൾ നേരിടുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി ഇപ്പോൾ തടി കൂട്ടിയിരിക്കുകയാണ് നിവിൻ. പരസ്യങ്ങളിലും മറ്റും കാണുന്നപോലെ ചബ്ബി ബേബി ലുക്കിൽ കവിൾ ഒക്കെ ചാടി, വട്ടക്കണ്ണടയും കുറ്റിതാടിയുമൊക്കെ വെച്ച് ക്യൂട്ട് ലൂക്കിലാണ് ഇപ്പോൾ.

നീന കുറുപ്പ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിവിന്‍ പോളിയുടെ കവിളില്‍ ത്രിഷ ഉമ്മ വെക്കുന്ന ചിത്രം ഇതിനോടകം തന്നെ ഹിറ്റ് ആയി കഴിഞ്ഞു. ജൂഡ്,ക്രിസ്റ്റൽ എന്നീ കഥാപാത്രങ്ങളായാണ് നിവിനും ത്രിഷയും എത്തുന്നത്