കുഞ്ഞിന്റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കരുത് – ദുൽഖറിന്റെ അപേക്ഷമലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ വാപ്പിച്ചിയായ വിവരം എല്ലാരും അറിഞ്ഞു കാണുമല്ലോ, ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അമാൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. താൻ പിതാവായ വിവരം ദുൽഖർ തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. എന്നാൽ ഇപ്പോൾ നവ മാധ്യമങ്ങളിലൂടെ കുഞ്ഞിന്റെ വ്യാജ ഫോട്ടോകളും മറ്റും പ്രചരിക്കുകയാണ്‌, ഇതിനെതിരെ ദുൽഖർ രണാഗത്തെത്തിയിരിക്കുകയാണ്. ഇത്തരം വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും, എന്തെങ്കിലും ഉണ്ടെങ്കിൽ താൻ തന്നെ പ്രേക്ഷകരെ അറിയിക്കാം എന്നായിരുന്നു ദുൽഖർ തന്റെ ഫേസ്ബുക് പേജിൽ ഇത് സംബന്ധിച്ച് കുറിച്ചത്. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ…

“കുഞ്ഞിന്റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയണം എന്ന് എന്റെ എല്ലാ നല്ലവരായ പ്രേക്ഷകരോടും ഞാൻ അപേക്ഷിക്കുന്നു. ഞങ്ങളുടെ സ്വകാരിതയെ മാനിക്കുക. എന്നാൽ കഴിയുന്നത് പോലെ എല്ലാം നിങ്ങളുമായി ഞാൻ തന്നെ പങ്കുവയ്ക്കുന്നതായിരിക്കും”.

താരങ്ങൾക്കും അവരവരുടെ സ്വകര്യതയുണ്ട് എന്ന് പ്രേക്ഷകർ ഇനിയെങ്കിലും മനസികളാക്കേണ്ടി ഇരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ

Comments are closed.