കുഞ്ഞാലി മരക്കാർ ടീസർ

0
434

കുഞ്ഞാലി മരക്കാർ എന്ന ബ്രഹ്മാണ്ഡ വിസ്മയത്തിന്റെ ടീസർ പുറത്ത് . മോഹൻലാൽ എന്ന നടന കലയിലെ അതികായൻ ഇനി പടച്ചട്ടയും തലപ്പാവുമണിഞ്ഞ കുഞ്ഞാലി മരക്കാരുടെ ജീവിത വേഷം ക്യാമറക്ക് മുന്നിൽ അടി തിമർക്കും. കേരള ചരിത്രത്തിലെ ഒരു സിനിമയുടെ ഏറ്റവും ഉയർന്ന ബഡ്ജറ്റാണ് കുഞ്ഞാലി മരക്കാരുടേത്. നൂറു കോടി രൂപ ചിലവിൽ ഒരുങ്ങുന്ന ചിത്രം പ്രിയദർശൻ മോഹൻലാൽ കോംബോയിലെ പുതിയ വിസ്മയ ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.2020 മാർച്ച് 26 നു ആണ് ചിത്രം പുറത്തിറങ്ങുന്നത് . അഞ്ചു ഭാഷകളിലായി അയ്യായിരം തീയേറ്ററുകളിൽ ചിത്രം എത്തും

നാൽപതു സിനിമകൾക്ക് മുകളിൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയദർശൻ മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രം കേരളത്തിലെ തന്നെ ഏറ്റവും മുതല്മുടക്കുള്ള സിനിമയാണ്. മികച്ച ടെക്നിഷ്യനുകൾ ഒന്നിക്കുന്ന ചിത്രം ചിത്രീകരിച്ചത് രാമോജി റാവു ഫിലിം സിറ്റിയിലാണ്. കോടികൾ മുടക്കി ഒരുക്കിയ സെറ്റിൽ ആണ് ചിത്രീകരണം നടന്നത്.മോഹൻലാലിനൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, സിദ്ദിഖ്, പ്രണവ് മോഹൻലാൽ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പ വേഷം അവതരിപ്പിക്കുന്നത്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക വേഷത്തിൽ എത്തുന്നത്.