കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം – ടീസർ പുറത്തു വിടാനൊരുങ്ങി അണിയറ പ്രവർത്തകർകുഞ്ഞാലി മരക്കാർ എന്ന ബ്രഹ്മാണ്ഡ വിസ്മയത്തിനു കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. നാൽപതു ചിത്രങ്ങളിലേറെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷ ഏറെയാണ് ഒരുങ്ങുന്നത് കേരളത്തിലെ നാളിതു വരെ വന്ന ഏറ്റവുമധികം മുതൽ മുടക്കുള്ള ചിത്രം കൂടെയാണ് എന്നറിയുമ്പോൾ ആ പ്രതീക്ഷ ഇരട്ടിക്കും. രാമോജി റാവു ഫിലിം സിറ്റിയിൽ 2018ഡിസംബർ ആദ്യ വാരമാണ് ചിത്രം തുടങ്ങിയത്. 120 ദിവസത്തോളമാണ് ചിത്രം ഷൂട്ട് ചെയ്തത്.

Vfx രംഗങ്ങളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതാകും കുഞ്ഞാലി മരക്കാർ എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. ഏകദേശം ഒരു വര്ഷം നീണ്ടു നിൽക്കുന്ന പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ചിത്രത്തിനുണ്ടാകുക. ഇത് ദ്രുതഗതിയിൽ മുന്നോട്ട് പോകുകയാണ്. ഏകദേശം ഈ വര്ഷം പകുതിയോടെ റീലീസ് ഡേറ്റ് അറിയാനാകും. പത്തു ഭാഷകളിലാകും ചിത്രം റീലീസ് ചെയ്യുക. ഒരു കാര്യം ഉറപ്പാണ് മലയാള സിനിമയിലെ ഏറ്റവും വമ്പൻ റീലീസ് തന്നെയായിരിക്കും ഈ ചിത്രം.

00 കോടിക്ക് അടുത്താണ് ചിത്രത്തിന്റർ ബജറ്റ്. കോഴിക്കോട് സാമൂതിരിമാരുടെ പടത്തലവന്മാരായിരുന്ന കുഞ്ഞാലി മാരക്കാരുമാരിലെ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമ ഷൂട്ടിങ്ങിൽ ഇപ്പോൾ മോഹൻലാലും ജോയിൻ ചെയ്തിട്ടുണ്ട്. മോഹൻലാലിന് പുറമെ, മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പൂജ കുമാർ, മുകേഷ്, നെടുമുടി വേണു, രഞ്ജി പണിക്കർ എന്നിവരും ബ്രിട്ടീഷ് നടന്മാരും ചിത്രത്തിലെത്തുന്നുണ്ട്.ചിത്രത്തിന്റെ ടീസർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്

Comments are closed.