കാഴ്ചക്കാരായി ദയവ് ചെയ്തു കവളപ്പാറയിലേക്ക് പോകാതിരിക്കുക !! ദുരിതാശ്വാസതിന് എത്തുന്നവരെ ബുദ്ധിമുട്ടിക്കാതിരിക്കുക

0
16

മഴ നാശം വിതച്ച കവളപ്പാറയിൽ നിന്നും ഇപ്പോഴും മൃത്യു ശരീരങ്ങൾ വീണ്ടെടുക്കാനുണ്ട്, അതിനു വേണ്ടി പുത്തൻ യന്ത്ര സാമഗ്രികൾ കൊണ്ട് രക്ഷാപ്രവർത്തകർ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്. അവിടെ നിന്നും ക്യാമ്പിലേക്ക് മാറ്റിയവർക്ക് വേണ്ട അവശ്യ സാധനങ്ങളുമായി ദുരിതാശ്വാസ പ്രവർത്തകർ അവിടേക്ക് പോകുന്നുമുണ്ട്. എന്നാൽ ഏറെ വിഷമകരമായ ഒരു വാർത്ത എന്തെന്നാൽ കവള പാറ പോലെയുള്ള അഫക്റ്റഡ് ആയ സ്ഥലങ്ങളിലേക്ക് കാഴ്ചക്കാരുടെ വമ്പൻ തിരക്കാണ്. രക്ഷാപ്രവർത്തനത്തിന് എത്തുന്നവർ അല്ല അതൊന്നും മറിച്ചു ടുറിസ്റ് കേന്ദ്രങ്ങളിൽ പോകുന്ന ലാഘവത്തോടെ ആണ് അവർ അവിടേക്ക് പോകുന്നത്. ഏറെ സങ്കടമുണർത്തുന്ന ആളുകളുടെ ഈ മനോഭാവത്തെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ ഇപ്പോൾ വൈറലാണ്. പോസ്റ്റ്‌ ഇങ്ങനെ
കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി അല്ല എന്നതാണ് വാസ്തവം, ലീവ് ആയത് കൊണ്ട് ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണവർ. ഇവരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവർത്തകർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല, കിലോമീറ്റർ കണക്കിന് ബ്ലോക്കാണ്, ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ കുടിങ്ങി കിടക്കുന്നു.
👆🏻 ഇത് കൂട്ടുകാരന്റെ പോസ്റ്റാണ്

വാസ്തവമാണ് ഞങ്ങൾ ദുരിതാശ്വാസ ക്യാംപിലേക്ക് ദുരിതാശ്വാസ കിറ്റുകൾ എത്തിക്കാൻ പോവുന്ന വഴിയിലും തിരിച്ച് വരുന്ന വരുമ്പോഴും ബ്ലോക്കിൽ പെടുകയാണുണ്ടായത് ദുരന്ത ഭൂമിയിൽ കാഴ്ച്ച കാണാനും മൊബൈലിൽ പകർത്താനും ആളുകളുടെ തിരക്കായിരുന്നു. ഇടുങ്ങിയ വഴികളുടെ രണ്ടു സൈഡുകളിലും കുറേ ബൈക്കുകളും കാറുകളും പാർക്ക് ചെയ്തിരുന്നു. അവരെല്ലാം ട്രിപ്പിംഗ് ആസ്വദിക്കാൻ വന്നവരായിരുന്നു. വണ്ടിക്ക് മുന്നിൽ റിലീഫ്‌ മെറ്റീരിയൽ എന്നെഴുതിയിട്ടും വണ്ടിക്ക് സൈഡ് തരാൻപോലും മടി കാണിക്കുന്നവർ.. ശരിക്കും ഇറങ്ങി രണ്ട് പെട കൊടുക്കാൻ തോന്നിപ്പോയി.

കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം. 🙏🏻