കാമുകിയുമായി സംസാരിച്ചുകഴിഞ്ഞാലും വാട്‌സ്‌ആപ്പില്‍ ‘ലാസ്റ്റ് സീന്‍’ നോക്കാറുണ്ടായിരുന്നു ആസിഫ് പറയുന്നു

0
15

ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഉയരെയിലേത്. പല ഷെയിടുകൾ ഉള്ള ഗോവിന്ദ് എന്ന കഥാപാത്രത്തെ അത്ര മനോഹരമായി ആണ് ആസിഫ് പകർന്നാടിയത്. വില്ലൻ കഥാപാത്രമാണെങ്കിൽ കൂടി അതേറ്റെടുത്തു ചെയ്യാൻ ആസിഫ് കാണിച്ച മനസിന് കൈയടികൾ നൽകുകയാണ് നിരൂപകരും സിനിമ പ്രേമികളും. ഇമേജിനെ കുറിച് പേടിക്കാതെ ഉള്ള ഇത്തരം സെലക്ഷനുകൾ ഈ നടനെ ഇനിയും മുകളിൽ എത്തിക്കും

തന്റെ ഉള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് ആ കഥാപാത്രത്തെ നന്നായി ചെയ്യാൻ കഴിഞ്ഞത് എന്ന് ആസിഫ് പറയുന്നു. പണ്ട് കാമുകിയുമായി സംസാരിച്ചു കഴിഞ്ഞാലും വാട്സ്ആപ്പിൽ ലാസ്റ്റ് സീൻ നോക്കാറുണ്ടായിരുന്നു എന്നാണ് ആസിഫ് പറയുന്നത്. എന്നാൽ ഇപ്പോൾ തനിക്ക് പക്വത കൈവന്നിട്ടുണ്ടെന്നും താരം പറയുന്നു. ബോബി സഞ്ജയും മനു അശോകനും ചേർന്നു എടുത്ത റിസ്ക് ആണ് ഗോവിന്ദ് തന്നെ ഏല്പിച്ചത് എന്നും നല്ല സിനിമ ആയിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ട് തന്നെയാണ് ഗോവിന്ദ് ആകാൻ തീരുമാനിച്ചത് എന്നും ആസിഫ് പറയുന്നു

തിരക്കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, ‘ഈ കഥാപാത്രം ഞാന്‍ തന്നെ ചെയ്‌തോളാം, ഇതുപോലുള്ള ഒരുപാട് കാമുകന്മാരെ എനിക്ക് നന്നായി അറിയാം ഒരു കോഫി ഷോപ്പില്‍ വെച്ചാണ് കഥ കേള്‍ക്കുന്നത്. ഞാനും പാര്‍വതിയും നേരത്തെ സുഹൃത്തുക്കളാണ്. പക്ഷേ ഫോണ്‍ വഴി ബന്ധങ്ങള്‍ സൂക്ഷിക്കുന്ന പതിവില്ല. കഥ കേട്ട് തിരിച്ചുപോകും വഴി ഞാന്‍ പാര്‍വതിയെ വിളിച്ചു. ഭാഗ്യത്തിന് പാര്‍വതി വേറാരോടോ സംസാരിക്കുകയായിരുന്നു. തുടര്‍ച്ചയായി നാല് തവണ വിളിച്ചപ്പോഴും കോള്‍ വെയിറ്റിങ്.

അപ്പോള്‍ തന്നെ പാര്‍വതി തിരിച്ചുവിളിച്ച്‌ ‘ആസിഫ്, എന്തുപറ്റി’ എന്ന് ചോദിച്ചു. ‘എന്റെ കോള്‍ കണ്ടില്ലേ’ എന്നുചോദിച്ചു ഞാന്‍. ‘ഞാന്‍ മറ്റൊരു കോളിലായിരുന്നു’ എന്ന് പാര്‍വതി. ‘എന്റെ ഫോണ്‍ കണ്ടിട്ട് എന്താ എടുക്കാത്തത്’ എന്ന് ചോദിച്ച്‌ ഞാന്‍ ചൂടായി. പാര്‍വതി ആകെ ടെന്‍ഷനടിച്ചു. എനിക്ക് വട്ടാണോ എന്ന് വിചാരിച്ചിട്ടുണ്ടാകണം. ഗോവിന്ദിന് മുന്നോടിയായുള്ള ഒരു പരീക്ഷണമായിരുന്നു’ആസിഫ് പറയുന്നതിങ്ങനെ