കര്‍ണന്‍’ സിനിമയുടെ പേരില്‍ വമ്പന്‍ തട്ടിപ്പിന് നീക്കം, പുതുമുഖങ്ങള്‍ ഈ ചതിയില്‍ പെടരുത്; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി സംവിധായകന്‍ വിമല്ചിയാൻ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹാവീർ കർണ്ണ 300 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആർ എസ് വിമലിന്റെ രണ്ടാമത്തെ ചിത്രമാണ്. പ്രിത്വിരാജിനെ ആണ് നായക വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എങ്കിലും അദ്ദേഹത്തിന്റെ തിരക്ക് കാരണം ഈ വേഷം വിക്രമിലേക്ക് എത്തുകയായിരുന്നു. 2020 അവസാനത്തോടെ ചിത്രം റീലീസ് ചെയ്യാനാണ് അണിയറക്കാർ തീരുമാനിച്ചിരിക്കുന്നത്. ന്യൂ യോർക്ക് ബേസ് ചെയ്ത ഒരു കമ്പനിയാണ് ചിത്രത്തിന് ഫണ്ട് ചെയ്യുന്നത്.

തന്റെ ചിത്രം കര്‍ണന്റെ പേരില്‍ വമ്പന്‍ സാമ്പത്തിക തട്ടിപ്പിന് നീക്കമുണ്ടെന്ന് പറഞ്ഞു സംവിധായകന്‍ വിമല്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ .ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നു കാണിച്ചു നടത്തുന്ന പരസ്യങ്ങളിലൂടെ ആണ് ഒരു ഗൂഢ സംഘം പണം തട്ടുന്നത് എന്ന് ആണ് വിമൽ പറയുന്നത്. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് സംവിധായകന്‍ ആര്‍ എസ് വിമല്‍ പരാതി നല്‍കി. മിഡീഷ് നായ്ഡു എന്നിരാൾക്ക് എതിരെയാണ് പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിൽ കർണ്ണൻ സിനിമയുടെ വ്യാജ പേജുകൾ സൃഷ്ടിച്ചു, അത് വഴി കാസ്റ്റിംഗ് കാളുകൾ നൽകി , ബന്ധപെടുന്നവരിൽ നിന്ന് പണം വാങ്ങിയാണ് സംഘം തെട്ടിപ്പ് നടത്തുന്നത്

ചെന്നൈ ആസ്ഥാനമായുള്ള ആര്‍.എസ് വിമല്‍ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള impact ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ്. പരസ്യം കണ്ടു പേജിലേക്ക് മെസ്സേജ് അയച്ചാൽ നമ്പർ നൽകാനുള്ള മറുപടി വരും. കാസ്റ്റിംഗ് ഡയറെക്ടർ എന്ന പേരിൽ ഒരാൾ നമ്പറിലേക്ക് വിളിക്കും.76 ദിവസം നീണ്ടുനിക്കുന്ന ഷൂട്ട് ഉണ്ടെന്ന് പറയുന്ന ഇവർ ലോക്കേഷനുകളിലെ താമസ ചെലവ് സ്വയം വഹിക്കണമെന്നും ഇതിനായി രണ്ടുലക്ഷം രൂപ ചെലവാകുമെന്നും അവരോട് പറയും. അതിന്റെ ആദ്യ പടിയായി അപേക്ഷ ഫോറത്തിയനുള്ള പണമെന്നു പറഞ്ഞു 8500 രൂപ കൈപ്പറ്റും. മുംബൈ സ്വദേശിനി സിമ്രാന്‍ ശര്‍മ്മ എന്ന യുവതി അപേക്ഷ അയച്ചവരുടെ കൂട്ടത്തിൽ ഉണടായിരുന്നു. സിമ്രാന് മറുപടി വന്നത് പ്രധാന നായികയുടെ വേഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്. റോള്‍ നഷ്ടമാകാതെയിരിക്കാന്‍ ഉടനെ ഒരു ലക്ഷം രൂപ അടയ്ക്കണം എന്ന്സിംറാനോട് പറഞ്ഞ സംഘം തട്ടിപ്പുകാരാണെന്നു ,മനസിലായ സിമ്രാനും സഹോദരനും കർണ്ണൻ സിനിമയുടെ അണിയറ പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു.

Comments are closed.