‘കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചു, വളര്‍ന്നപ്പോള്‍ ഇവനെപ്പോലെ ആകരുതെന്ന് ആഗ്രഹിച്ചു…കാളിദാസിനെ ട്രോളി ജോജുപഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണ് ‘ഹാപ്പി സർദാർ’. സുധീപ്- ഗീതിക ദമ്പതികൾ സംവിധാനം.ചെയ്യുന്ന ചിത്രത്തിൽ സർദാറിന്റെ േവഷത്തിൽ കാളിദാസ് എത്തുന്നു.കാളിദാസന്റെ ആദ്യ ചിത്രമായ “പൂമരത്തില്‍ അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ഹാപ്പി സര്‍ദാറിലെ നായിക. അച്ചിച്ചാ മൂവിസും മലയാളം മൂവി മേക്കേഴ്‌സിന്റെയും ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മിക്കുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപീസുന്ദറാണ്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെ കൊച്ചിയിൽ നടക്കുകയുണ്ടായി

ജോജു ജോർജാണ് ഓഡിയോ ലോഞ്ചിൽ പ്രധാന അതിഥിയായി എത്തിയത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ചടങ്ങില്‍ ജോജു നടത്തിയ രസികന്‍ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രസംഗത്തിനിടയില്‍ കാളിദാസനെ ട്രോളിയാണ് ജോജു സംസാരിച്ചത്. ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കണ്ടപ്പോള്‍ അതുപ്പോലെ ഒരു മകനുണ്ടാകണമെന്നു കൊതിച്ചിരുന്നു. എന്നാല്‍ ഇവന്‍ വളര്‍ന്നപ്പോള്‍ ഇവനെപ്പോലെ ഒരു മകനുണ്ടാകരുതെന്ന് ആഗ്രഹിച്ചു’ എന്നുമായിരുന്നു ജോജുവിന്റെ തമാശ. എന്നാല്‍ പിന്നീട്, ‘ഞാന്‍ നേരത്തേ ചുമ്മാ പറഞ്ഞതാ, എന്റെ മോന്‍ വലുതാകുമ്പോള്‍ കണ്ണന്റെ പോലത്തെ ഒരു മോനാകണം എന്നാണ് എന്റെ ആഗ്രഹം.’ എന്നും ജോജു പറഞ്ഞു

സിദ്ദിഖ്, ജാവേദ് ജഫ്‌റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബുട്ടി, ബൈജു സന്തോഷ്, വിജിലേഷ്, അനൂപ് ചന്ദ്രൻ, സിബി ജോസ്, സിദ്ധി മഹാജൻ, മാലാ പാർവതി, സിനോജ്, സാജിദ്യാഹ്യാ, അഖിലാ ചിപ്പി, സിതാര, രശ്മി അനിൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. സന്തോഷ് വർമ, വിനായക് ശശികുമാർ എന്നിവരുടെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണംപകരുന്നു

Comments are closed.