ഓണത്തിന് കൊമ്പുകോർക്കാൻ ഈ ചിത്രങ്ങൾ ..!!! അന്തിമ വിജയം ആർക്കൊപ്പം ..?ലാൽ ജോസ് മോഹൻലാൽ ടീമിന്റെ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ സൗബിൻ ടീമിന്റെ പറവ, നിവിൻ പോളി അൽത്താഫ് കൂട്ടുകെട്ടിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഒരിടവേള, പിന്നെ പൃഥ്വിരാജ് ചിത്രം ആദം ജോൺ, അജുവർഗീസും നീരജ് മാധവും ഒന്നിക്കുന്ന ലവ കുശൻ എന്നീ ചിത്രങ്ങളാണ് ഓണ റിലീസ് ആയി എത്തുമെന്ന് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ രണ്ട്‌ ചിത്രങ്ങളുടെ റിലീസ് ഡേറ്റ് നീട്ടി. സൗബിൻ – ദുൽഖർ കൂട്ടുകെട്ടിന്റെ പറവയുടെയും, നീരജ് മാധവ് അജു വർഗീസ് കൂട്ടുകെട്ടിന്റെ ലവ കുശയുടെയും റിലീസ് ഡേറ്റ് ആണ് നീട്ടിയത്. ഇതിൽ പറവ ഓണ റിലീസ് ആയിട്ടല്ലെങ്കിലും സെപ്റ്റംബർ 14 ആയിരിക്കും റിലീസ് ചെയുന്നത്. ലവ കുശയുടെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാചിച്ചില്ല.

ഇത്തവണ ഓണത്തിന് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒട്ടനവധി ചിത്രങ്ങളാണ് എത്തുന്നത്‌. മലയാളികളുടെ പ്രിയതാരങ്ങളുടെ ചിത്രങ്ങൾ കുറെ നാളുകൾക്കു ശേഷമാണ് ബോക്സ്‌ ഓഫീസിൽ ഒന്നിച്ചു ഏറ്റുമുട്ടാൻ പോകുന്നത്. ലാൽ ജോസും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തെ മോഹൻലാൽ ആരാധകർ വളരെയധികം പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്.


മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശ്യാംദത്ത് സംവിധാനം ചെയുന്ന പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രവും പ്രേക്ഷക പ്രതീക്ഷയിൽ ഒട്ടും പിന്നിലല്ല.

ഒരു ഫാമിലി എന്റർടൈനറായ നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും വിദേശത്തെ പശ്ചാത്തലമാക്കി കഥപറയുന്ന ആദം ജോണും ബോക്സ്‌ ഓഫീസിലെ ഈ കടുത്ത മത്സരത്തിലേക്ക് എത്തുമ്പോൾ പ്രേക്ഷകർക്ക് ഗംഭീര വിരുന്ന് തന്നെയാണ് ലഭിക്കുന്നത്.

Comments are closed.