ഓടിത്തളർന്ന ഗിരീഷ് ഗംഗാധരൻ ജെല്ലിക്കെട്ട് മേക്കിങ് വീഡിയോലിജോ ജോസ് പെല്ലിശ്ശേരി, ഓരോ സിനിമ കഴിയുമ്പോഴും ഈ പേരിന്റെ തിളക്കം കൂടുകയാണ്. ലിജോയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം ഇന്ന് കേരളത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ അതീ മനുഷ്യന്റെ ക്രാഫ്‌റ്റു കൊണ്ട് മാത്രമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച സംവിധായകരുടെ നിരയിലേക്ക് ഒരു കസേരയും വലിച്ചിട്ട് ഇരിക്കുകയാണ് എൽ ജെ പി എന്ന മജീഷ്യൻ. പുതിയ ചിത്രമായ ജെല്ലികെട്ടും എങ്ങു നിന്നും മികച്ച അഭിപ്രായം നേടുകയാണ്. സ്ഥിരം മലയാള സിനിമയുടെ ചട്ടക്കൂടിൽ പെടുന്ന ഒന്നല്ല ജെല്ലിക്കെട്ട്

നെടുങ്കൻ ട്രാക്കിംഗ് ഷോട്ടുകളും മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ മെക്കിങുമെല്ലാം ജെല്ലിക്കെട്ടിനെ മറ്റൊരു പ്രതലത്തിലെത്തിക്കുന്നു. ചിത്രം മലയാള സിനിമക്ക് തന്നെയൊരു അഭിമാനമാണ്, സിനിമ കണ്ടിറങ്ങുന്നവർക്ക് ഇപ്പോഴും ഒരു സംശയം ഈ വിഷ്വലുകൾ എങ്ങനെ ഷൂട്ട് ചെയ്തു എന്നാണ് , ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്

Comments are closed.