ഒരു പണിയുമില്ലത്തവർ ചാനലുകളിൽ ദിലീപിനെതിരെ തെറി വിളിക്കുന്നു – കലാഭവൻ റഹ്മാൻ

0
191

ദിലീപിനെതിരെയുള്ള മാധ്യമ വിചാരണ കൊടുമ്പിരി കൊള്ളുന്ന വേളയിൽ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അവനവധി പേർ രംഗത് എത്തിയിട്ടുണ്ട്. ഇന്ന് മാത്രമേ ദിലീപിന്റെ ജാമ്യക്കാര്യത്തിൽ തീരുമാനം അറിയാൻ കഴിയു. കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടനവധി പേർ സോഷ്യൽ മീഡിയയിലൂടെ ദിലീപിന് എതിരെയുള്ള മാധ്യമങ്ങളുടെ കടന്നാക്രമണത്തെ തള്ളി പോസ്റ്റ് ഇട്ടിരുന്നു. അക്കൂട്ടത്തിൽ നടനും പഴയ കല കലാഭവനിലെ മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ റഹ്‌മാനും ഉണ്ട്
റഹ്‌മാന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

പ്രിയപ്പെട്ട മലയാള സിനിമയേ സ്നേഹിക്കുന്നവരെ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമ പ്രവർത്തകർ വളരെ വിഷമത്തോടെ പോകുന്ന ദിവസങ്ങളാണിത് ദിലീപിനെതിരെ കുറ്റം ആരോപിച്ച് അദ്ദേഹം പ്രതിയായിരിക്കുന്നു, അദ്ദേഹവുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ തല്ലിപൊളിക്കുന്നു, ദിലീപിന്റെ സ്ഥാപനങ്ങളിൽ ഒട്ടേറെ പണം മുടക്കിയ സഹപ്രവർത്തകർ വെറെയുമുണ്ട് അവർക്ക് നിങ്ങളെപ്പോല കുടുംബമുണ്ട് , നിങ്ങൾ കാണുന്ന ചാനലുകളിൽ സിനിമയിൽ ഒരു പണിയുമില്ലാത്ത ഒരു കുട്ടർ അദ്ദേഹത്തെ തെറി വിളിക്കുന്നു ഒന്നു മനസ്സിലക്കണം , ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ബഹുമാന നീതിപീഠം ശിക്ഷ വിധിക്കട്ടെ അവിടെ ദീലിപ് കുറ്റവാളിയാണ് അതിനോട് വിയോജിപ്പില്ല കുറ്റം ചെയ്തവൻ ശിക്ഷക്ക് അർഹനാണ് , അതിനു മുമ്പ് നിങ്ങൾക്ക് കലാരംഗത്ത് ഒരു പാട് സന്തോഷം തന്നാ ഒരുപാട് നിങ്ങളെ ചിരിപ്പിച്ച , ആ കലാക്കാരനെ ചെളി വാരിയെറിയരുത് വിനയപ്പുർവ്വം:
കലാഭവൻ റഹുമാൻ