ഒരു നായകന്‍റെ പതിവ് രൂപ ഭാവങ്ങളെ തകർത്തെറിഞ്ഞ ആ അൺസങ് ഹീറോ!!!

0
547

അയാൾ കറുത്തിട്ടാണ്, ശരിരം നന്നേ മെലിഞ്ഞിട്ട് ഒരാളാണ്, കാണാൻ സിനിമയിലെ നായകന്മാരെ പോലൊന്നും അല്ല, പക്ഷെ ഒരു കാര്യം ഉറപിച്ചു പറയാം ഒരു അസാധ്യ നടനാണ്. താരങ്ങളുടെ രൂപം ഇങ്ങനെ ഇങ്ങനെ ആകണം എന്ന മുൻവിധികൾ മറികടന്നു അയാൾ നന്മുടെ ഹൃദയത്തിൽ ചേക്കേറിയിട്ടു വർഷങ്ങൾ ഒത്തിരിയായി. അഭിനയം കൊണ്ട് ധനുഷ് നമ്മുടെ മുന്നിൽ ഒരുപാട് ഒരുപാട് സുന്ദരനാണ്. തമിഴ്‌നാടും മറികടന്നു സൌത്ത് ഇന്ത്യയുടെ ബ്രാൻഡ്‌ അംബാസ്സഡർ ആകാതെ കട്ടക്ക് ചെന്ന് ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച ധനുഷ്….

ധനുഷ് ഇന്ന് കൈവയ്ക്കാത്ത മേഖലകളില്ല. വിസാരണൈ, കാക്ക മുട്ട പോലുള്ള മികച്ച ചിത്രങ്ങളുടെ നിർമ്മാതാവായും തിരക്കഥാകൃത്തായും, പവർ പാണ്ടി പോലുള്ള നല്ല ചിത്രത്തിന്‍റെ സംവിധായകനായി ധനുഷിങ്ങനെ തമിഴ് സിനിമ ഇൻഡസ്ട്രി നിറഞ്ഞു നിൽക്കുകയാണ്. തമിഴിൽ മാത്രമല്ല അഭിനയിച്ച രണ്ടു ബോളിവുഡ് ചിത്രങ്ങളും അവിടെയും ധനുഷിനെ പ്രിയങ്കരനാക്കി. ആദ്യ ചിത്രമായ ആനന്ദ് എൽ റായ്യുടെ രാൻജ്നായിലെ നായകൻ ബോളിവുഡ് സിനിമാ ഇൻഡസ്ട്രിയിലെ സ്ഥിരം നായക സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന ഒന്നായിരുന്നു. മനസിലാണ് സൗന്ദര്യം എന്ന സത്യം അവരെ മനസിലാക്കി കൊടുക്കുന്ന നല്ല കിടിലൻ കഥാപാത്രം. രണ്ടാം ചിത്രം ഷമിതാഭിൽ എത്തുമ്പോഴും ആദ്യ ചിത്രത്തിലൂടെ കൊടുത്ത പ്രതീക്ഷ കാത്തു സൂക്ഷിച്ചു ധനുഷ് അമിതാഭ് ബച്ചനൊപ്പം കട്ടക്ക് കട്ട നിൽക്കുന്ന ഷമിതാഭ്. അയാൾ ബ്രേക്ക്‌ ചെയ്തത് വർഷങ്ങളായി അവിടെ പുച്ഛത്തോടെ പറഞ്ഞിരുന്ന മദ്രാസി നടന്മാരെന്നോ സൗത്ത് ഇന്ത്യൻ സ്റ്റാർ എന്നോ വിളിച്ചിരുന്ന ഒരു ഇമേജിനെ ആണ്‌.

ഒരു അർത്ഥത്തിൽ അയാൾ ഒരു അൺ സങ് ഹീറോ തന്നെയാണ്, ഒരുപാട് ഒരുപാട് നേടിയെങ്കിലും അതിന്‍റെ പകിട്ടും വര്‍ണങ്ങളുമൊന്നും അധികം പുറത്തു വരാത്ത ഒരു വാഴ്ത്തപെടാത്ത ഹീറോ. അയാളുടെ സിനിമകൾ, കഥാപാത്രങ്ങൾ അത്രമേൽ തമിഴ് സിനിമ ലോകത്തെ റിവൊല്യൂഷനിസ് ചെയ്തവയാണ്. ധനുഷ് രംഗത്തെത്തുന്നത് തമിഴ് സിനിമയിലെ നവതരംഗത്തിന്‍റെ തുടക്ക കാലത്തായിരുന്നു. ഡാൻസ് ഫൈറ്റ് മസാല കൊവെൻഷനൽ നായകന്മാർ എന്ന് അതിര്‍വരമ്പുകളിൽ നിന്ന ഇന്ടസ്ട്രിയിലേക്കാണ് കാതൽ കൊണ്ടെനും ആയി ധനുഷ് എത്തുന്നത്. തമിഴ് സിനിമ അതുവരെ കാണാത്ത ആണ്റ്റഗോണിസ്റ്റിക് സ്വഭാവങ്ങൾ ഏറെ ഉള്ള നായക കഥാപാത്രം അവർക്കൊരു പുതുമ തന്നെയായിരുന്നു.

പിന്നെയുള്ള യാത്രക്കിടെ വഴി പാളി പോയ ധനുഷ് സ്ഥിരം സബ് സ്റ്റാൻഡേർഡ് തമിഴ് സിനിമകളിൽ വീണു പോയെങ്കിലും കൃത്യമായ ഇടവേളകളിൽ പാത്ത് ബ്രേക്കിംഗ് സിനിമകളുമായി എത്തിയിരുന്നു. ഒരുപാട് മാസ്സ് ചിത്രങ്ങൾക്ക് ശേഷം അങ്ങനെ എത്തിയ ഒന്നായിരുന്നു പുതുപ്പേട്ടൈ എന്ന ചിത്രം ധനുഷിന്‍റെ സഹോദരൻ സംവിധാനം ചെയ്ത ചിത്രത്തിലെ കൊക്കി കുമാർ എന്ന കഥാപാത്രം ധനുഷിന്‍റെ ദി ബെസ്റ്റ് എന്നൊക്കെ വിളിക്കാവുന്ന ഒന്നായിരുന്നു. കൊക്കി കുമാർ അത്രമേൽ അയാളിലെ നടന വൈഭവം പുറത്തു കൊണ്ടുവന്ന ഒന്നായിരുന്നു. 2010 നോട്‌ അടുപ്പിച്ചാണ് ഒരുപാട് നല്ല സിനിമകൾ ധനുഷിൽ നിന്നു ഉണ്ടായത്, ഒരുപക്ഷെ അയാളിലെ നടൻ എന്ന കണികയെ മാസ്സ് എന്ന ഒരു ഫാക്ടറിന് മുകളിൽ എക്സ്പ്ലോർ ചെയ്യാൻ തുടങ്ങിയത് അപ്പോഴാണെന്നു തോന്നുന്നു.

വട ചെന്നൈ, ആടുകളം, 3, മയക്കം എന്ന, രാൻജ്ന അങ്ങനെ ഒട്ടനവധി നല്ല ചിത്രങ്ങൾ അദ്ദേഹത്തിൽ നിന്നു നമ്മുക്ക് ലഭിച്ചു. ഇതിനിടെ ആട്കളതിനു മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹം നേടി. ഇടക്കിടെ ടൈപ്പിക്കൽ ക്ലിഷേ ചിത്രങ്ങളിൽ തല വച്ചുവെങ്കിലും ധനുഷ് എന്ന വ്യക്തിയുടെ എവൊല്യൂഷൻ സാധ്യമായത് ഈ പീരീഡ്‌ തൊട്ടാണ് ചിലപ്പോൾ ധനുഷ് ധനുഷിനെ മനസിലാക്കി തുടങ്ങിയത് അപ്പോഴാകാം, നല്ല സിനിമകൾ ധനുഷിന്‍റെ പ്രൊഡക്ഷൻ ഹൗസിലൂടെ പുറത്തു വന്നു തുടങ്ങി. അടുത്തിടെ കുറച്ചു വിവാദങ്ങളിൽ ചെന്ന് ചാടിയെങ്കിലും അതൊന്നും ധനുഷിലെ നടനെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഉറപ്പിക്കാം.മാസ്സും ക്ലാസ്സുമൊക്കെ ആ കൈകളിൽ സുരക്ഷിതമാണ് അതിപ്പോ വട ചെന്നൈയിലെ അൻപ് ആയാലും ഇപ്പോൾ തീയേറ്ററുകളിൽ കുതിക്കുന്ന മാരി ആയാലും

അയാളെ സ്‌ക്രീനിൽ കാണുമ്പോൾ ചിലപ്പോൾ നമ്മൾ നമ്മളെ തന്നെ കാണുകയാണ് അയാളിലുടെ. ആറടി പൊക്കമില്ലാത്ത തുടുത്തു സുന്ദരനല്ലാത്ത നായകൻ ഒരു സാധാരണക്കാരനാണ്, നമ്മളിൽ ഒരാളാണ് അല്ല അത് ഞാനോ നീയോ തന്നെയാണ്.. ധനുഷിന്‍റെ ഒരു ഡയലോഗ് പറഞ്ഞു നിർത്താം “നമ്മളെ മാതിരി പസങ്കളെ പാത്താൽ പുടികാത് പാക്ക പാക്ക താൻ പുടിക്കും”.

– ജിനു അനില്‍കുമാര്‍