ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരുംപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് പ്രിത്വിരാജ് സുകുമാരൻ. മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും പരീക്ഷണ ചിത്രങ്ങളിലൂടെയും അദ്ദേഹം കൊണ്ട് മലയാള സിനിമയിൽ കൊണ്ട് വന്ന മാറ്റങ്ങൾ ഏറെ വലുതാണ്. അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്നതിനും , നിലപാടുകളിലെ സുതാര്യതക്കും ഒക്കെ ഒരുപാട് തവണ നമ്മൾ പ്രിത്വിയെ കൈയടിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ആരാധകർ ഏറെയുണ്ട്. ഇന്ന് നിർമ്മാതാവ് സിനിമ നടൻ എന്ന മേഖല കൂടെയല്ലാതെ ഒരു സംവിധായകൻ എന്ന നിലയിലും അദ്ദേഹം കൈയടി നേടിയിട്ടുണ്ട്

ഡ്രൈവിങ് ലൈസെൻസ് എന്ന ചിത്രത്തിലാണ് പ്രിത്വിയുടേതായി അടുത്ത് പുറത്തിറങ്ങുന്ന ചിത്രം. ഇപ്പോളിതാ കേരളത്തിലെ പ്രേക്ഷകരുടെ താരാരാധനയെ കുറിച്ചു നിലപാട് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രിത്വി. താരാരാധന നിരാശാജനകം ആണെന്നും കേരളത്തിലെ കാണികൾ യുക്തി സഹജമായി ചിന്തിക്കുന്നവരെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പ്രിത്വി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അടുത്തിടെ നടന്ന ഒരു സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് പ്രിത്വി തന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ”‘കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകവൃന്ദം ഏറെ നിരാശപ്പെടുത്തുകയാണ്. ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരും. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവര്‍ എന്ന് അവകാശപ്പെടാന്‍ ഇനി നമുക്ക് സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല

Comments are closed.