ഒരു ദേശീയ അവാർഡു കൊണ്ടൊന്നും തീരുന്നതല്ല ഈ മനുഷ്യന്റെ പ്രതിഭ. അത് അന്തമില്ലാത്തതാണ്.. ഹൃദയം കവരുന്ന വർഗീസ് മാഷ്

0
11

ഒരിക്കൽ ഒരു അഭിമുഖത്തിൽ മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശൻ പറഞ്ഞിട്ടുണ്ട് ‘മലയാളത്തിൽ നിന്നും ഒരു സിനിമ മറ്റു ഭാഷകളിലേക്ക് മാറ്റുമ്പോൾ ഏറ്റവും പ്രയാസകരം മലയാളത്തിൽ ആ കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ച പോലെ ഒരു നടനെ ആ ഭാഷയിൽ നിന്നും കണ്ടെത്തുക എന്നതാണെന്ന്’. ഈ ഒരു വാചകം മാത്രം മതിയാകും മലയാള സിനിമയിലെ നടന്മാരുടെ അഭിനയസാധ്യതകൾ തെളിയിക്കാൻ. മറ്റു ഭാഷകളിൽ നായകനപ്പുറത്തേക്കു ആ സിനിമയിൽ ചുരുക്കം ചില കഥാപാത്രങ്ങൾക്ക് മാത്രമേ കഥ്യയിൽ പ്രാധാന്യം ഉണ്ടാകൂ, എന്നാൽ മലയാള സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്യുന്ന നടന് പോലും തന്നിലെ അഭിനയസാധ്യതകളെ പരിപോഷിപ്പിക്കാനുള്ള അവസരം നമ്മുടെ സിനിമാവ്യവസായം നൽകുന്നുണ്ട്. അത്തരത്തിൽ ആ അഭിനേതാക്കളുടെ പേരുകൾ എടുത്തു പറയാനാണെങ്കിൽ അത്രയും നീണ്ടു പോകും ഈ എഴുത്തു, അതുകൊണ്ടു തന്നെ പറയാൻ ഉദ്ദേശിക്കുന്നത് സുരാജ് വെഞ്ഞാറമ്മൂട്‌ എന്ന നടനെ കുറിച്ചാണ്. ഫൈനൽസ് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് കുറിച്ചാണ്


കുറച്ചു വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം സ്ലാങ്ങിൽ പിടിച്ചു തൂങ്ങി ജീവിക്കുന്ന ഒരാളെന്ന പട്ടയം പതിച്ചു കിട്ടിയ ഒരു മനുഷ്യനാണ് ഈ രീതിയിൽ വിസ്മയിപ്പിക്കുന്നത് എന്നോർക്കുമ്പോൾ ഈ മനുഷ്യന്റെ കഴിവുകൾ തിരിച്ചറിയാൻ എത്ര വൈകി എന്ന് മനസിലാക്കാൻ കഴിയും. അഭിനയിക്കാൻ പറഞ്ഞാൽ പോയി ജീവിച്ചിട്ട് വരുന്ന മനുഷ്യന്മാരും ഈ ലോകത്തുണ്ടെന്നു അടിവരയിടുകയാണ് സുരാജിന്റെ വർഗീസ് മാഷ്. വിഷ്വലി സംസാരിക്കുന്ന സിനിമകൾക്ക് നടിനടന്മാരുടെ പ്രകടനം കൂടെയാണ് നട്ടെല്ല് സൃഷ്ടിക്കുന്നത്. നെടുങ്കൻ ഡയലോഗുകൾ പാകുന്ന ഗിമ്മിക്കുകൾക്ക് മുകളിൽ ഒരു നടന്റെ ഇരുത്തം വന്ന പ്രകടന ഭദ്രത അത്തരം സിനിമകളിൽ വിസ്മയം സൃഷ്ടിക്കും. വർഗീസ് മാഷും അത്തരത്തിൽ ഒന്ന് തന്നെയാണ്

നാളിതുവരെയുള്ള സുരാജ് കഥാപാത്രങ്ങൾ വളരെ റ്റാക്കറ്റിവ് ആയിരുന്നു. ഫൈനൽസിലെ വർഗീസ് മാഷ് ആകട്ടെ അത്തരം എസ്ടാബ്ലിഷ്‌മെന്റിനെ തകർക്കുന്നത് തന്നെയാണ്. സുരാജിനു ഒരു വേഷമുണ്ടെങ്കിൽ അത് അയാൾക്ക് ഡയലോഗുകൾ കൊണ്ട് കൂടെ സ്കോർ ചെയ്യാനാണ് എന്ന വര്ഷങ്ങളായി പലരും തുടർന്ന് പോകുന്ന എസ്സ്റ്റാബ്ലിഷ്‌മെന്റിനെ പൊളിച്ചു എഴുത്തുകയാണ് അരുൺ പി ആർ, മറുവശത്തു അരുൺ നൽകിയ അവസരം ഉപയോഗിച്ച് തന്റെ റൈഞ്ച് മനസിലാക്കിച്ചു കൊടുക്കുകയാണ് സുരാജ്. ജീവിതയാഥാർഥ്യങ്ങൾ വർഗീസ് മാഷിന് പകർന്നു നൽകുന്ന ഷെഡുകൾ ഏറെ വലുതാണ്, അത് ഈ അതി ഗംഭീര നടന് മുന്നിൽ അനായാസമായി വഴങ്ങുന്നുമുണ്ട്. അത്രയും ഇമോഷനുകളിലൂടെ മുന്നേറുമ്പോഴും അവക്ക് ഓരോന്നിനും സുരാജ് വേണ്ടി സുരാജ് നൽകിയ പ്രകടനവും എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രതിഭയാണ്.. പ്രതിഭാസമാണ്.. ഒരു ദേശീയ അവാർഡു കൊണ്ടൊന്നും തീരുന്നതല്ല ഈ മനുഷ്യന്റെ പ്രതിഭ. അത് അന്തമില്ലാത്തതാണ്