ഒരുകാലത്ത് മലയാള സിനിമയിൽ സ്വഭാവ നടനായി തിളങ്ങി.ഇന്ന് ക്ഷേത്രത്തിലെ പൂജാരിമലയാള സിനിമയിൽ വില്ലനായും സ്വഭാവനടനായും തിളങ്ങി നിന്ന താരമാണ് ബാബു നമ്പൂതിരി. മമ്മൂട്ടിയുടെ വില്ലനായി നിറക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ബാബു നമ്പൂതിരി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. 38 വര്‍ഷത്തിലേറെയായി ബാബു നമ്പൂതിരി മലയാള സിനിമയിലെത്തിയിട്ട്. ഇതിനോടകം 214 സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു. തൂവാനത്തുമ്പികൾ എന്ന മോഹൻലാൽ പദ്മരാജൻ സിനിമയിലെ തങ്ങൾ എന്ന കഥാപാത്രത്തിലൂടെ ബാബു നമ്പൂതിരിയെ ഏറെ പ്രേക്ഷക പ്രിയങ്കരനാക്കി. എന്നാൽ അടുത്തിടെയായി സിനിമ ലോകത്തു നിന്നുമൊരു വലിയ ഇടവേളയെടുത്തിരിക്കുകയാണ് ബാബു നമ്പൂതിരി . അഭിനയ രംഗത്ത് മാത്രമല്ല ബാബു നമ്പൂതിരി പ്രാവീണ്യം നേടിയിട്ടുള്ളത്

വലിയ തിരുമേനി അഥവാ ക്ഷേത്രപൂജാരി എന്ന പരിവേഷം കൂടെ ബാബു നമ്പൂതിരിക്ക് സ്വന്തമാണ്. കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്‌ക്കാട് വലിയപാറചിറയിൽ ഗണപതി ക്ഷേത്രത്തിലെ പൂജാരിയാണ് ബാബു നമ്പൂതിരി. 300 വര്‍ഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോള്‍ മാത്രമാണ് ബാബു നമ്പൂതിരി പൂജാകാര്യങ്ങള്‍ ചെയ്യുന്നത്. ശാന്തിക്കാരന് അസൗകര്യം വന്നാൽ ബാബു നമ്പൂതിരി വലിയ തിരുമേനിയാകും ,പൂജ കർമ്മങ്ങളുടെ കാർമികത്വം വഹിക്കും. ഒറ്റയട, ഷോഡശദ്രവ്യഗണപതി ഹോമം, 108 കുടം അഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.

“സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പൂജാ വിധികൾ അറിയാം. ശാന്തിക്കാരന് അസൗകര്യം വന്നാൽ ആ നിമിഷം ചുമതല ഏറ്റെടുക്കും. അതെന്റെ കർമ്മമാണ്. നിത്യപൂജയുള്ള ക്ഷേത്രമാണ്. നമ്പൂതിരി സമുദായത്തിൽ ശാന്തിപ്പണി അറിയുന്നവർ ഇപ്പോൾ കുറവാണ്. പുതിയ തലമുറയ്‌ക്ക് താൽപര്യവുമില്ല’-ബാബു നമ്പൂതിരി പറയുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബാബു നമ്പൂതിരി മനസ് തുറന്നത് . 1982 ൽ യാഗം എന്ന സിനിമയിലൂടെയാണ് ബാബുനമ്പൂതിരി സിനിമയിലെത്തുന്നത്.

Comments are closed.