ഒടിയൻ ടീമിനൊപ്പം ലാലേട്ടൻ ജോയിൻ ചെയ്തുബനാറസിൽ ഓഗസ്റ്റ് 24 മുതൽ ശ്രീകുമാർ മേനോനും സംഘവും തയാറെടുപ്പുകളിൽ ആണ്. ഒരു ബ്രഹ്‌മാണ്ഡ വിസ്മയതെ പ്രേക്ഷകർക്ക് സമർപ്പിക്കാനുള്ള ആ ഒരുക്കത്തിന് മൂർച്ച കൂട്ടാൻ ഒരാൾ കൂടെ വന്നിട്ടുണ്ട് ഇപ്പോൾ. നമ്മുടെ ലാലേട്ടൻ, ഭൂട്ടാനിലെ അവധിക്കാലവും കഴിഞ്ഞു പുത്തൻ ഉണർവോടെ മോഹൻലാൽ ബനാറസിൽ എത്തിയത് ഒടിയൻ മാണിക്യൻ അവതരിപ്പിക്കാൻ ആണ്

ബനാറസിലെ ഷൂട്ടിംഗ് കാഴ്ചകളിൽ നിന്നും ഏറെ രസമേറിയവ ശ്രീകുമാർ മേനോൻ തന്റെ ട്വിറ്റെർ പ്രൊഫൈലിൽ പ്രേക്ഷകർക്കായി പങ്കു വയ്ക്കാറുണ്ട്. ഇന്ന് രാവിലേ അദ്ദേഹം ബാംസുരി വായിക്കുന്ന ഒരു അഘോര സ്വാമിയുടെ ചിത്രം പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു. വളരെ കഴിവുള്ളയാളാണ് ഈ സ്വാമി എന്നും ലാലേട്ടൻ അദ്ദേഹത്തിന്റെ ഒരു ഫാനായി മാറി എന്നും അതിനു കീഴിൽ ശ്രീകുമാർ പറയുന്നു. ഒടിയൻ മാണിക്യന്റെ ജീവിതത്തിലെ പതിനഞ്ചു വർഷങ്ങൾ ചിലവഴിച്ച ഗംഗാ തീരങ്ങളെ സ്‌ക്രീനിൽ കൊണ്ട് വരുകയാണ് ഈ ഷെഡ്യൂളിലൂടെ സംവിധായകനും ടീമും.


ഇന്ന് രാവിലേ ആണ് മോഹൻലാൽ ഒടിയനിലെ തന്റെ ആദ്യ ഷോട്ടിനായി ക്യാമറക്കു മുന്നിലെത്തിയത്. സെപ്റ്റംബർ 2 ന് വാരണാസിയിലെ ഷൂട്ടിംഗ് തീർത്തു ടീം കേരളത്തിൽ എത്തും. പ്രശാന്ത് മാധവ് ഒരുക്കിയ ഒരു വലിയ സെറ്റിൽ ആയിരിക്കും പാലക്കാടിലെ ചിത്രത്തിന്റെ ഷൂട്ടിംഗ് അരങ്ങേറുക. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഒടിയന്റെ ക്യാമറ ചലിപ്പിക്കുന്നത് പുലിമുരുഗൻ അടക്കമുള്ള ബ്രഹ്‌മാണ്ഡ പ്രൊജെക്ടുകൾക്ക് പിന്നിൽ പ്രവർത്തിച്ച ഷാജി കുമാറാണ്. പീറ്റർ ഹെയ്‌ൻ ആക്ഷൻ ഡിപ്പാർട്മെന്റിലും പ്രവർത്തിക്കുന്നു

Comments are closed.