ഒടിയൻ അവസാന ഷെഡ്യൂൾ മാർച്ച് അഞ്ചിന്പ്രേക്ഷകർ ഏവരും കാത്തിരിക്കുന്ന മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ചിത്രം ഒരു ബ്രേക്കിൽ ആയിരുന്നു. ഈ സമയത്തിനിടയ്ക്ക് മോഹൻലാൽ അജോയ് വർമ്മ സംവിധാനം ചെയുന്ന നീരാളി എന്ന ചിത്രം ചെയ്തിരുന്നു. മോഹൻലാൽ ഇപ്പോൾ നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ ആണ്. കായംകുളം കൊച്ചുണ്ണിയിലെ തന്റെ അതിഥി വേഷം പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ ഓടിയൻറെ സെറ്റിൽ മാർച്ച്‌ 5 ന് ജോയിൻ ചെയ്യും.

60 ദിവസം നീളുന്ന ഷെഡ്യൂൾ ആണ് അത്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക. ചിത്രത്തിലെ ചെറുപ്പകാലം ചിത്രീകരിക്കാൻ ആണ് മോഹൻലാൽ തന്റെ ശരീര ഭാരം കുറച്ച് പുതിയ ലുക്കിൽ എത്തിയത്. ഒരു മാസ്സ് ഫാന്റസി ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ആക്ഷനും vfx വർക്കുകൾക്കും ഏറെ പ്രാധാന്യം അർഹിക്കുന്നു. ചിത്രത്തിന്റെ vfx വർക്കുകൾക്ക് ബഡ്ജറ്റിലെ വലിയൊരു തുക തന്നെയാണ് ചിലവാക്കുന്നത്. vfx രംഗങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇന്ത്യയിലെ മികച്ച vfx ടീമായ vfx വാലയാണ്. ആക്ഷൻ പീറ്റർ ഹെയ്‌നും നിർവഹിക്കുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

Comments are closed.