ഏറ്റവും ഇളയവനാണ് ദിലീപ് .ഒരു കുഞ്ഞു അടിയുടെ കുറവ് അവനുണ്ട് ..സായ്‌കുമാർ പറയുന്നു

0
22

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ താരമാണ് സായ്‌കുമാർ.മലയാള സിനിമകളിൽ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി.പിന്നീട് വില്ലൻ വേഷങ്ങളും അവതരിപ്പിച്ചു. അന്തരിച്ച പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പുത്രനാണ് സായികുമാർ‌. ആദ്യ വിവാഹം ഡിവോഴ്സ് ചെയ്ത ശേഷം നദി ബിന്ദു പണിക്കാരെ വിവാഹം ചെയ്ത തരാം പതിനൊന്നു വർഷത്തിന് ശേഷം ഒരു മാധ്യമത്തിന് മുന്നിൽ എത്തിയിരിക്കുകയാണ് . വനിതക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിൽ അദ്ദേഹം ജീവിതത്തെ കുറിച്ച് മനസു തുറന്നു


ഇപ്പോളത്തെ സിനിമകളില്‍ മിക്കപ്പോഴും അപ്പന്‍മാരുടെ സ്ഥാനം ചുവരുകളിലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കാണാന്‍ കൊള്ളാവുന്ന തരത്തിലാണ് അപ്പനെങ്കില്‍ സോമേട്ടന്റേയും സുകുമാരന്‍ ചേട്ടന്റേയുമൊക്കെ പടമാണ് വെക്കാറുള്ളത്. ഇടത്തരത്തിലുള്ള അപ്പനാണെങ്കില്‍ തന്നെപ്പോലുള്ളവരുടെ പടമായിരിക്കും വെക്കുന്നതെന്നും സായ്‌കുമാർ പറയുന്നു.മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമെല്ലാം കൂടെ അഭിനയിച്ചു തുടങ്ങിയ സായ്‌കുമാർ പിന്നീട് അവരുടെ അച്ഛൻ വേഷത്തിലും കാലാന്തരത്തിൽ അവർക്കൊപ്പം സ്‌ക്രീനിൽ എത്തിത്തുടങ്ങി.മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ എടാപോടായെന്ന് വിളിക്കാനാവുമെന്നുള്ളതാണ് ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള ഗുണമെന്നും അദ്ദേഹം പറയുന്നു.

മക്കളുടെ കൂട്ടത്തില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്‍റെ ഉത്തരവാദിത്തവുമുണ്ട്. നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ ആള്‍ മോഹന്‍ലാലാണ്. അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം. കുസൃതിയുമാണ്. മക്കളില്‍ പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്.ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്‍റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സായികുമാർ പറയുന്നു