എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ … തേച്ചിട്ട് പോയ കാമുകിയോട് ജയസൂര്യഓരോ വേഷത്തിലൂടെയും ജയസൂര്യ വിസ്മയിപ്പിക്കുക തന്നെയാണ്. പുകഴ്ത്തുപാട്ടുകളോ, വാഴ്ത്തിപാടലുകളോ ഇല്ലെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ജയസൂര്യ ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്. ഓരോ വേഷവും വ്യത്യസ്തമാക്കുന്ന ജയസൂര്യയുടെ പുതിയ ചിത്രം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണമാണ്. ഒപ്പം രാജേഷ് സംവിധാനം ചെയുന്ന തൃശൂർ പൂരവും ഉണ്ട്

സിനിമയിലെ പോലെ ജീവിതത്തിലും തേപ്പ് കിട്ടുന്നവർ ഒരുപാട് പേരുണ്ട്. ചിലർ തേച്ചിട്ട് പോയവർക്ക് ഒരു പണി കൊടുക്കാൻ കാത്തിരിക്കും, ചിലരാകട്ടെ അത് കാര്യമാക്കാതെ മുന്നോട്ട് നടക്കും. തേപ്പ് കിട്ടിയ സിനിമ കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ ഷാജി പാപ്പൻ തന്നെയാകും ഉണ്ടാകുക. ഷാജി പാപ്പനെ ആടിന്റെ ആദ്യ ഭാഗത്തിൽ തേച്ചിട്ട് പോയവളോട് പാപ്പൻ രണ്ടാം ഭാഗത്തിൽ പകരം വീട്ടുന്നുമുണ്ട്. അതുപോലെ സ്വന്തം ജീവിതത്തിൽ തേച്ച ഒരാൾകിട്ട് പണി നൽകിയ കഥ പറയുകയാണ് ജയസൂര്യ

“ഡിഗ്രിക്ക് പഠിച്ച്‌ കൊണ്ടിരുന്ന സമയത്ത് പ്രണയമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വീട്ടില്‍ വലിയ സാമ്പത്തികമൊന്നുമില്ല. അവളുടെയാണെങ്കില്‍ സമ്പന്ന കുടുംബം. ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ സിനിമാ നടനൊക്കെയായി, വണ്ടികളൊക്കെയെടുത്തു. ആദ്യമായൊരു ബി.എം.ഡബ്ല്യൂ എടുത്ത് അമ്പലത്തിൽ പോകുമ്ബോള്‍ ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ ഇങ്ങനെ നടന്നു വരുന്നു. എന്നെയും കണ്ടു. എന്റെ ഉള്ളില്‍ ചെറിയൊരു അഹങ്കാരമാണോ പക വീട്ടലാണോയെന്നറിയില്ല,​ ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി അവളുടെയടുത്ത് ചെന്ന് മുഖത്ത് നോക്കി പറഞ്ഞു,​ എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന്” ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയസൂര്യ പറയുന്നതിങ്ങനെ

Comments are closed.