എന്‍റെ കട്ട് ഔട്ട് ഞാൻ 15000 രൂപ മുടക്കി വച്ചതാ.. അല്ലാതെ എനിക്കെവിടെന്നാ ഫാൻസ്‌ – ബൈജു പറയുന്നു..

0
93

38 വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിലെത്തി നമ്മെ കുടു കൂടെ ചിരിപ്പിച്ച ഒരു മനുഷ്യന്റെ തല വര മാറാൻ സാധ്യത ഉള്ള ദിവസമാണിന്ന്. അതെ ബൈജു സന്തോഷ് കുമാർ തന്നെയാണ് ആള്. ബൈജു പ്രധാന വേഷത്തിൽ എത്തുന്ന നാദിർഷ ചിത്രം മേരാ നാം ഷാജി ഇന്ന് റീലീസാകുകയാണ്. കഴിഞ്ഞ രണ്ടു ചിത്രങ്ങളും മെഗാ ഹിറ്റ് ആക്കിയ സംവിധായകന്റെ മൂന്നാം ചിത്രവും ഒരു വമ്പൻ ഹിറ്റാകുമെന്ന് പ്രേക്ഷകർ വിശ്വസിക്കുന്നു. ആസിഫ് അലിയും ബിജു മേനോനും ആണ് ചിത്രത്തിലെ മറ്റു നായകന്മാർ.

വലിയ ഒരു ഇടവേളക്ക് ശേഷം ആണ് ബൈജു സിനിമയിൽ വീണ്ടും സജീവമാകുന്നത്. അവസരങ്ങൾ കുറഞ്ഞപ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്ത ബൈജു അടുത്തകാലത്തായി ആണ് സിനിമയിൽ വീണ്ടുമെത്തുന്നത്. തിരിച്ചു വരവിൽ ഒരുപിടി നല്ല വേഷങ്ങൾ ബൈജു അഭിനയിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ലുസിഫറിലും ഒരു മികച്ച വേഷത്തിൽ ബൈജു എത്തി.

ബൈജുവിന്റെ ഏറ്റവും വലിയ പ്ലസ് അദ്ദേഹത്തിന് വളച്ചു കെട്ടലുകൾ ഇല്ല എന്നതാണ്. ഉള്ളത് ഉള്ള പോലെ താര ജാഡകളില്ലാതെ പറയുന്ന ബൈജുവിന്റെ രീതി പ്രേക്ഷകർക്ക് മനസിലാകുന്ന ഒരു സംഭവം ഇന്നലെ നടന്നു. ബൈജുവും നാദിർഷായും ഇന്നലെ ഫേസ്ബുക് ലൈവിൽ എത്തിയപ്പോൾ ആയിരുന്നു അത്. നാദിർഷ ബൈജുവിനോട് തിരുവനന്തപുരത്തു ഉയർന്ന അദ്ദേഹത്തിന്റെ കട്ട് ഔട്ടിന്റെ കാര്യം പറഞ്ഞു. എന്നാൽ കൂസലേതുമില്ലാതെ ബൈജു പറഞ്ഞതിങ്ങനെ. ” അത് ഞാൻ തന്നെ വച്ച കട്ട് ഔട്ടാണ്. ഒരെണ്ണത്തിന് 15000 രൂപയായി, അല്ലാതെ എനിക്ക് ഫാൻസ്‌ ഒന്നുമില്ല ” ബൈജുവിന്റെ സത്യസന്ധമായ തുറന്നു പറച്ചിൽ കേട്ട് നാദിർഷ ചിരിച്ചു കൊണ്ട് ചോദിച്ചത് ” വേറെ ആരെങ്കിലുമായിരുന്നു എങ്കിൽ ഇങ്ങനെ തുറന്നു സമ്മതിക്കുമോ..? ” എന്നാണ്….