എന്റെ എല്ലാ മോശം സ്വഭാവവും സുപ്രിയക്ക് അറിയാം. എല്ലാ മോശം അവസ്ഥയിലും അവളെന്നെ കണ്ടിട്ടുണ്ട്പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ജോഡികളാണ് പ്രിത്വിരാജും സുപ്രിയയും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും എപ്പോഴും പ്രേക്ഷകരുമായി സംവദിക്കാറുള്ള ഇവരുടെ വിശേഷങ്ങളറിയാൻ എല്ലാവർക്കും താല്പര്യമാണ്. മകളുടെ ചിത്രങ്ങളും പിന്നെ പരസ്പരം ട്രോളികൊണ്ടുള്ള ഫോട്ടോകളും എല്ലാം സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. സുപ്രിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു വീഡിയോ വൈറലാണ്.
ചിലപ്പോള്‍ ആളുകള്‍ നിങ്ങള്‍ക്ക് ഏറ്റവും ഭംഗിയുള്ള വീഡിയോ ക്ലിപ്പുകള്‍ അയച്ചുതരുമെന്ന് പറഞ്ഞായിരുന്നു സുപ്രിയ വീഡിയോ പങ്കുവെച്ചത്. പൃഥ്വിരാജ് സുപ്രിയയെ കുറിച്ച് സംസാരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.

“യഥാര്‍ത്ഥത്തിലുള്ള എന്നെ മനസ്സിലാക്കിയതും അറിഞ്ഞതുമായ ഒരേയൊരു വ്യക്തി സുപ്രിയയാണ്. അധികം സുഹൃത്തുക്കളല്ല ആളല്ല ഞാൻ . സുപ്രിയയാണ് ഏറ്റവും അടുത്ത സുഹൃത്ത്. ഏറ്റവും സ്വകാര്യമുള്ള ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തിയും അവളാണ്. എന്‍റെ എല്ലാ വള്‍നറബിലിറ്റീസും അറിയാവുന്ന, എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ അവളാണ്. എന്‍രെ വീട്ടുകാര്‍ പോലും ആ അവസ്ഥയില്‍ എന്നെ കണ്ടിട്ടില്ല”പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ

ഒരു പുസ്‍തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയുമായി സുപ്രിയയുമായി പ്രണയത്തിലാകാൻ കാരണമെന്ന് പ്രിത്വി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു .”

തെന്നിന്ത്യൻ സിനിമയെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാനാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോൾ ഞാൻ തിരക്കിലായിരുന്നു. പിന്നീട് തിരക്കൊഴിഞ്ഞ് ഞാൽ തിരികെ വിളിച്ചപ്പോൾ സുപ്രിയ തീയറ്ററിലായിരുന്നു. ഫോണിലൂടെ സൌഹൃദമായി. സിനിമയോടും പുസ്തകത്തോടുമുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ സമാനമാണെന്ന് അടുത്തറിഞ്ഞതോടെ മനസിലായി. ഗാഗ്രി ഡേവിഡ് റോബർട്ട്സിന്റെ ശാന്താറാം എന്ന പുസ്തകത്തിൽ മുംബൈയെക്കുറിച്ച് വായിക്കാനിടയാതാണ് പ്രണയത്തിലാകാൻ കാരണമെന്നും പൃഥ്വിരാജ് പറയുന്നു. ആ പുസ്‍തകത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ കാണാൻ എനിക്ക് ആഗ്രഹം തോന്നി. അന്ന് മുംബൈയി താമസിക്കുകയായിരുന്ന സുപ്രിയ പുസ്‍തകത്തിൽ പറഞ്ഞ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോകാമെന്നു ഉറപ്പുതന്നു. ആ മുംബൈ യത്രയിലാണ് എനിക്ക് സുപ്രിയയോട് പ്രണയം തോന്നിയത്’ എന്ന് പ്രിഥ്വിരാജ് പറയുന്നു

Comments are closed.