എന്നെ സ്‌ക്രീനിൽ കാണിച്ചപ്പോൾ കൂവി !! സ്റ്റേജിൽ എത്തിയപ്പോൾ പ്രസംഗം കേൾക്കാതിരുന്നുതാര പുത്രൻ എന്ന ലേബലിൽ തന്നെയാണ് സിനിമയിലേക്ക് വന്നതെങ്കിലും പിന്നീടുള്ള പ്രിത്വിരാജിന്റെ വഴി അത്ര എളുപ്പമുള്ളതായിരുന്നില്ല. അഹങ്കാരി വിളിച്ചും സിനിമകളെ കൂവി തോല്പിച്ചും എല്ലാം പല കുറി പ്രിത്വിരാജിനെ തളർത്താൻ പലരും ശ്രമിച്ചു. എന്നാൽ ഇന്ന് അതെല്ലാം മറികടന്നു മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് പ്രിത്വി ഉയർന്നിരിക്കുകയാണ്. പിന്നിട്ട വഴികളിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പ്രിത്വി പറഞ്ഞതിങ്ങനെ

പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ “എനിക്കെതിരെ ഉള്ള കാമ്പയിനുകൾ ശക്തമായ സമയത്താണ് ഇന്ത്യൻ റുപീ റിലീസ് ചെയ്തത്. ഓണ്‍ലൈനിന് പുറത്ത് ഓഫ് ലൈനിലും കാമ്പയില്‍ കടന്നിരുന്നു. ഒരു അവാര്‍ഡ് പരിപാടിക്ക് പങ്കെടുക്കാന്‍ സ്റ്റേജിലേക്ക് നടന്നപ്പോള്‍ എന്റെ പ്രസംഗം കേള്‍ക്കാന്‍ സദ്ദസിലുള്ളവര്‍ തയ്യാറായില്ല. എനിക്കെതിരായ പ്രതികരണം ഞാൻ നേരിട്ടറിയുകയായിരുന്നു. ഇതിനെല്ലാം നടുവിലാണ് ഇന്ത്യന്‍ റുപ്പീ റിലീസ് ചെയ്തത്.

എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ കൂവലായിരുന്നുവെന്ന് പറഞ്ഞുള്ള ഫോണ്‍ കോളുകള്‍ കിട്ടിയത് ഓര്‍ക്കുന്നു. അവര്‍ക്ക് എന്നോട് വെറുപ്പുണ്ടെന്ന് മനസിലായി. അത് അവര്‍ പ്രകടിപ്പിക്കുന്നു. ആ സിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ മനസിലായി, പ്രേക്ഷകര്‍ എന്നെയല്ല സിനിമകളെയാണ് ഇഷടപ്പെടേണ്ടതെന്ന്. ഞാന്‍ ചെയ്യുന്ന സിനിമകള്‍ അവര്‍ ഇഷ്ടപ്പെട്ടാല്‍ മതി. എന്റെ പ്രതിഛായയെക്കാള്‍ സിനിമയില്‍ ഫോക്കസ് ചെയ്താല്‍ മതിയെന്ന് അപ്പോള്‍ മനസിലായി.

Comments are closed.