എന്നെ കാണുമ്പോള്‍ ആള്‍ക്കാര്‍ ‘ദേ wcc വന്നു മിണ്ടാതിരിക്ക് എന്നൊക്കെ പറയാറുണ്ട്



ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മാലാ പാർവതി. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് മാല പാർവതി. സാമൂഹികമായ പല വിഷയങ്ങളിലും നിലപാട് അറിയിച്ചു കൊണ്ട് മാല പാർവതി രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ wcc യെ കുറച്ചു തന്റെ നിലപാടുകൾ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് മാല പാർവതി


“സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. മലയാള സിനിമയിലെ ഒരു പ്രധാന പ്രശ്‌നം എന്തെന്നാല്‍ ആള്‍ക്കാരെ നോക്കിയാണ് സൗകര്യങ്ങള്‍ കൊടുക്കുന്നത്. വര്‍ഗവ്യത്യാസമുണ്ട്. ചിലര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കും. പൊതുവേ അങ്ങനൊരു രീതി കണ്ടിട്ടുണ്ട്.’

‘ഡബ്‌ള്യു.സി.സി വന്നതിനു ശേഷം വന്നിട്ടുള്ള മാറ്റത്തെ കുറിച്ച് പൊതുവേ ആള്‍ക്കാര്‍ പറയുന്നത് ഒരു സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ്. സെറ്റില്‍ ആള്‍ക്കാര്‍ക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനും ധൈര്യമില്ല എന്ന് പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാന്‍ ഡബ്‌ള്യു.സി.സിയില്‍ ഇല്ലെന്ന് പലര്‍ക്കും അറിയില്ല. ഞാന്‍ ഡബ്‌ള്യു.സി.സിയില്‍ അംഗമാണെന്നാണ് പലരും കരുതുന്നത്. അപ്പോള്‍ എന്നെ കാണുമ്പോള്‍ ആള്‍ക്കാര്‍ ‘ഇതേ ഡബ്‌ള്യു.സി.സി വന്നു ഡബ്‌ള്യു.സി.സി വന്നു, മിണ്ടാതിരിക്ക്’ എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.’

Comments are closed.