എന്തുകൊണ്ട് പല്ലില്‍ കമ്പിയിട്ടൂടാ.. ചോദ്യത്തിന് മറുപടി നൽകി സനുഷബാല താരമായി സിനിമ ലോകത്തു എത്തിയ ഒരാളാണ് സനുഷ സന്തോഷ്‌. മമ്മൂട്ടി ചിത്രമായ കാഴ്ചയിൽ അദ്ദേഹത്തിന്റെ മകളുടെ വേഷത്തിൽ എത്തിയതോടെ ആണ് സനുഷ ശ്രദ്ധിക്കപ്പെട്ടത്.സനൂഷ പിന്നീടു മലയാള സിനിമയിലെ നായിക നടിയെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചു. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും സനുഷ അഭിനയിച്ചു. ഇപ്പോൾ സിനിമ മേഖലയിൽ നിന്നൊരു അവധിയെടുത്ത സനുഷ സോഷ്യൽ മീഡിയയിൽ സജീവമാണ്

ഇപ്പോൾ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ഒരാൾ നൽകിയ കമന്റും അതിന് താരം നൽകിയ മറുപടിയും ശ്രദ്ധേയമാകുകയാണ്.സനുഷ ചിരിക്കുന്ന ചിത്രത്തിന് താഴെ ‘ചിത്രത്തിനു താഴെ ”എന്തുകൊണ്ട് പല്ലിൽ കമ്പിയിട്ടുകൂടാ. നിരതെറ്റിയാണല്ലോ നിൽക്കുന്നത്” എന്നായിരുന്നു കമന്റ് വന്നത്. കമന്റ്നി ശ്രദ്ധിച്ച സനുഷ ഉടൻ മറുപടി നൽകി “നിര തെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. നിര്‍ദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്.”

1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സിനിമയില്‍ സനുഷയുടെ അരങ്ങേറ്റം. ദാദാ സാഹിബ്, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്‍മഷി, മീശമാധവന്‍ തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളിളിലൂടെ ബാലതാരമായി മലയാളികളുടെ പ്രിയപ്പെട്ട ബേബി സനുഷയായി മനം കവര്‍ന്നു സനുഷ. നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാണ്. 2009 ല്‍ പുറത്തിറങ്ങിയ റേനിഗുണ്ട എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. പിന്നീട് മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് സനുഷ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്.

View this post on Instagram

Mmmmmmm🤔 #jersey #remya #moodrightnow #throwback

A post shared by Sanusha Santhosh (@sanusha_sanuuu) on

Comments are closed.