എനിക്കാരും, രണ്ടു കോടി രൂപ തരാൻ തയാറല്ല പ്രണവ് പറയുന്നു

0
202

വേറിട്ട ഒരു വ്യക്തിത്വം ഉള്ളൊരാളാണ് പ്രണവ് മോഹൻലാൽ. ആദിയിലൂടെ സിനിമ ലോകത് എത്തിയ പ്രണവിന്റെ ആദ്യ ചിത്രം തന്നെ വമ്പൻ വിജയമായിരുന്നു.ആദ്യ ചിത്രം കൊണ്ട് തന്നെ പ്രണവ് മോഹന്‍ലാലിനോളം ആരാധകരെ നേടിയ താരങ്ങളൊന്നും ഉണ്ടായിട്ടില്ല. ആദി എന്ന പ്രണവ് മോഹൻലാലിൻറെ കന്നി ചിത്രം നേടിയത് 30 കോടിയിലേറെ കളക്ഷൻ ആണ്. ആക്ഷൻ രംഗങ്ങളിലെ അതി ഗംഭീര പ്രകടനത്തിലൂടെ ആദിയെ പ്രണവ് മറ്റൊരു തലത്തിൽ എത്തിച്ചു എന്നതാണ് സത്യം. എന്നാൽ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിയപ്പോൾ കാലൊന്നിടറി . ആ വർഷത്തെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് മോഹന്‍ലാല്‍ തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഇപ്പോൾ ആ ഗോസിപ്പുകൾക്ക് മരുവുപടിയുമായി പ്രണവ് എത്തിയിരിക്കുകയാണ്.രണ്ടാമത്തെ ചിത്രത്തില്‍ തന്നെ 2 കോടി പ്രതിഫലം വാങ്ങുന്നുവെന്നായിരുന്നു പ്രചരണം. രണ്ടു കോടി ഉണ്ടെങ്കില്‍ ഒരു സിനിമ പിടിക്കാമല്ലോ.. എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാന്‍ തയ്യാറാകില്ല. അങ്ങനെ ആളുകള്‍ ആരെങ്കിലും പറഞ്ഞാല്‍ സന്തോഷം. അതൊക്കെ ഒരു സ്വപ്നം മാത്രമാണ്. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല. അതിങ്ങനെ ഉണ്ടായി കൊണ്ടിരിക്കും. അവര്‍ എന്ത് വേണമെകിലും പ്രചരിപ്പിച്ചോട്ടെ. ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല’പ്രണവ് പറയുന്നു

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ഗോപി ചിത്രത്തിന് ശേഷം പ്രണവ് ഒരു ഇടവേള എടുത്തിരിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തിൽ പണവും കല്യാണി പ്രിയദർശനും നായികാ നായകന്മാരയി എത്തുമെന്ന് അറിയുന്നു .അൻവർ റഷീദ് നിർമ്മിക്കുന്ന ഒരു നവാഗത സംവിധായക ചിത്രവും പ്രണവ് കമിറ്റ് ചെയ്തിട്ടുണ്ട് എന്നറിയുന്നു. രണ്ടാം ചിത്രത്തിന്റ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌ പ്രണവ് തിരികെയെത്തുമെന്നു പ്രതീക്ഷിക്കാം..