ഈ വിജയം ശ്രീജിത്തിനായി – സി.കെ വിനീത്

0
264

ഇന്നലെ ഐ.എസ്.എല്ലിൽ നടന്ന മുംബൈ-കേരള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് 1-0 നു കളി ജയിച്ചിരുന്നു. കഴിഞ്ഞ കളിയിലും കേരളം തന്നെയാണ് വിജയികളായത്. കേരളത്തിന്റെ അഭിമാന താരം സി.കെ. വിനീത് ഇന്നലത്തെ വിജയം ആർധകർക്കല്ല നൽകിയത്. മറിച്ച് സഹോദരനുവേണ്ടി പോരാടുന്ന ശ്രീജിത്തിനു വേണ്ടിയായിരുന്നു.

765 ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന ശ്രീജിത്ത് കേരളത്തിന്റെ ആകെ പിന്തുണ ഇതിനോടകം നേടി കഴിഞ്ഞു. റിനോ അന്റോയോടൊപ്പം കയ്യുയർത്തി പിടിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത അദ്ദേഹം ഈ വിജയം ശ്രീജിതിനാണെന്നും ഈ പോരാട്ടത്തിൽ ശ്രീജിത്തിനൊപ്പം പങ്കുചേരുന്നെനും വിനീത് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റ് കാണാം…

“We’ve seen you striving for justice, all alone. And like all of Kerala, we’re joining you in this fight. Together, we’ll fight until justice is delivered. This win is for you! #Justice4sreejith #MUMKER”